Pages

text

'ഇന്ന് ചിരിയാണ്, കരച്ചിൽ നാളെയാക്കാം'

Wednesday, July 17, 2013

ആഷിഖ് , നീ തിരിച്ചു വരില്ലേ?


പ്രവാസ ജീവിതത്തിനിടയിൽ ഒട്ടു മിക്ക നാടുകളിൽ നിന്നുമുള്ള കുടുംബങ്ങളെ  പാർക്കുകളിലും കടൽ തീരത്തും  കാണാൻ സാധിച്ചിട്ടുണ്ട് .  ഇവരിൽ മലയാളികൾ ഒഴികെയുള്ള ഒട്ടുമിക്ക ആളുകളും സ്വന്തം മക്കളെ സ്വതന്ത്രമായി വിട്ടുകൊണ്ട് സ്വസ്ഥമായി സൊറപറഞ്ഞും മറ്റു വിനോദങ്ങളിൽ  ഏർപ്പെട്ടുമിരിക്കും . കുട്ടികൾ വീഴുകയോ അടിപിടി കൂടുകയോ മറ്റു സാഹസങ്ങൾ കാണിക്കുകയോ ചെയ്യുന്നതൊന്നും  അവർ അത്ര ഗൌനിക്കാറെയില്ല. എന്നാൽ നമ്മൾ മലയാളികൾ അങ്ങിനെയല്ല , സ്വന്തം മക്കളെ കുറിച്ച് വളരെയധികം ആധിയുള്ള ആളുകളാണ് . നാം എന്തു പ്രവർത്തിയിൽ എർപ്പെട്ടാലും ഒരു കണ്ണ് എല്ലായ്പ്പോഴും നമ്മുടെ കുട്ടികളിലായിരിക്കും . മറ്റു രാജ്യക്കാരായ കുഞ്ഞു മക്കൾ തെന്നി തെന്നി കടൽ കരയിലും പാർകിലുമൊക്കെ നടക്കുന്നതും വീഴുന്നതും  കാണുമ്പോൾ  പോലും നമ്മൾ മലയാളികളുടെ നെഞ്ചു അറിയാതെ ഒന്നു പിടക്കും . അതാണു  ഈ വിഷയത്തിൽ മലയാളികളുടെ   പൊതുവേയുള്ള ഒരു പ്രത്യേകത .

എന്നാൽ മലയാളികളുടെ നെഞ്ചു പിളർത്തുന്ന തരത്തിലുള്ള വാർത്തകളാണ് ഈ അടുത്ത കാലത്തായി നാം കേട്ടുകൊണ്ടിരിക്കുന്നത് . കോഴിക്കോട് നിന്നുള്ള അതിധി എന്ന കൊച്ചു പെണ്‍കുട്ടിയെ അച്ഛനും രണ്ടാനമ്മയും  പട്ടിണിക്കിട്ടു പീഡിപ്പിച്ചു കൊന്ന വാർത്ത നമ്മുടെ മനസ്സിൽ നിന്നും മായുന്നതിനു മുൻപേ ഇതാ ആഷിഖ് എന്ന പിഞ്ചു ബാലൻ  സ്വന്തം പിതാവിനാലും രണ്ടാനമ്മയാലും തല തല്ലിപ്പൊളിക്കപ്പെട്ട് മരണത്തോട് മല്ലടിച്ചുകൊണ്ട് കിടക്കുന്നു( സർവ ശക്തനായ നാഥാ ..ആ കുഞ്ഞിനെ എത്രയും പെട്ടെന്നു ജീവിതത്തിലേക്ക്‌ തിരിച്ചു കൊണ്ടു വരേണമേ..ആമീന്) .അവന്റെ മാതാപിതാക്കൾ എന്ന ആ നികൃഷ്ഠ ജീവികൾ , വിരിപ്പിൽ മൂത്രമൊഴിച്ചു പോയെന്ന കാരണത്തിന്  കാലു കൊണ്ടു തൊഴിച്ഛപ്പോൾ  കട്ടിലിൽ തട്ടി തലയ്ക്ക് മാരകമായി മുറിവേറ്റു എന്നാണ് വാർത്തകളിലൂടെ അറിയുന്നത് .രക്തം വാർന്നൊലിച്ചിട്ടും കൃത്യ സമയത്തു ആശുപത്രിയിലെത്തിക്കാൻ പോലും ദയ തോന്നാതിരുന്ന ആ രണ്ടു  ക്രൂരന്മാരെ എതർഥത്തിലാണ് മാതാപിതാക്കൾ എന്നു വിശേഷിപ്പിക്കേണ്ടത് എന്നറിയുന്നില്ല.    കുഞ്ഞുങ്ങളുടെ നേർക്ക്  കൈയോങ്ങുന്നതുപോലും ശിക്ഷാർഹമാണെന്ന് പഠിപ്പിക്കുന്ന മതത്തിന്റെ അനുയായികളിൽ പെട്ടവരാണീ( പേരു കൊണ്ട് അങ്ങിനെ തോന്നി പോകുന്നു ) കാപാലികർ എന്നത് മറ്റൊരു വിഷയം .

രണ്ടാനമ്മമാർ വാഴുന്ന ഒട്ടുമിക്ക കുടുംബങ്ങളിലും പ്രശ്നങ്ങളുണ്ട് എന്നു പൊതുവെ എല്ലാവരും അംഗീകരിക്കുന്ന ഒരു കാര്യമാണ്. മുകളില്‍ സൂചിപ്പിക്കപ്പെട്ട സംഭവങ്ങളുടെയും ഉത്ഭവം ഇത്തരത്തില്‍ തന്നെയുള്ളതാണെന്നു ആര്‍ക്കും ഏളുപ്പം മനസ്സിലാക്കാന്‍ കഴിയും.  രണ്ടാനമ്മമാരുമായി ബന്ധപ്പെട്ട ഈ പ്രശ്നം ഉടലെടുക്കുന്നത് ഇത്തരം കുട്ടികളില്‍ സ്വാഭാവികമായി ഉടലെടുക്കുന്ന  ചെറിയ അനുസരണക്കേടുകളിൽ നിന്നാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് . അതിനെ തുടർന്നു രണ്ടാനമ്മയും പിതാവും നല്കുന്ന ശിക്ഷണമുറകളാണ് ഈ കുട്ടികളും കുടുംബവുമായി അകലാൻ ഇടയാക്കുന്നത് . മാതാവ് മരണപ്പെട്ട കുട്ടിയിൽ സ്വാഭാവികമായും ഉണ്ടാകാവുന്ന രണ്ടാനമ്മയോടുള്ള പ്രതിഷേധം സ്നേഹമാക്കി മാറ്റുന്നതിനു പകരം അതു ശത്രുതയായി കണക്കാക്കുന്ന രണ്ടാനമ്മയും സ്വന്തം മക്കളുടെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ കഴിയാതെ ഭാര്യയുടെ തലയിണ മന്ത്രങ്ങളിൽ അന്ധമായി അകപ്പെടുന്ന  പിതാക്കന്മാരുമാണ് സ്വന്തം വീടുകളില്‍ പോലും പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ക്രൂരത നല്‍കുന്നത് .

പിതാവ് നഷ്ടപ്പെട്ട കുട്ടികളെയാണ് നമ്മൾ പൊതുവെ യതീം എന്നു പറയാറുള്ളത് . സമൂഹം വേണ്ട രീതിയിൽ  അവരെ സംരക്ഷിച്ചു പോരുകയും ചെയ്യുന്നുണ്ട്.  എന്നാൽ മാതാവ് നഷ്ടപ്പെട്ട കുട്ടികളുടെ ജീവിതത്തെ കുറിച്ചു, നാമാരും തന്നെ അന്വേഷിക്കാറില്ല എന്നത് ഒരു വസ്തുതയല്ലേ ?
പിതാവു നഷ്ടമായ ഒരു കുഞ്ഞിനേക്കാൾ ജീവിതം ചോദ്യചിഹ്നമാകുന്നത് , പീഡിതമാകുന്നത് മാതാവ് നഷ്ടപ്പെടുന്ന കുഞ്ഞുങ്ങൾക്ക്‌ തന്നെയാണെന്ന്  അതിദിയുടെയും ആഷിഖിന്റെയും സംഭവങ്ങൾ നമ്മളോട് വീണ്ടും വിളിച്ചു പറയുന്നു. പിതാവിന്റെ വേർപാട്  ഒരു നഷ്ടമാണെങ്കിലും അതു പ്രധാനമായും ബാധിക്കുന്നത് ജീവിത വിഭവങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടാണ് . എന്നാൽ മാതാവിന്റെ വേർപാട് ഒരു കുഞ്ഞിന്റെ ജീവനു  പോലും ഭീഷണിയാകുമെന്ന്  ഇത്തരം സംഭവങ്ങളിൽ നിന്നും നമുക്ക്  മനസ്സിലാക്കാം. ഇനിയും എത്രയോ അതിദിമാരും ആഷിഖുമാരും വാർത്തകളിൽ പ്രത്യക്ഷപ്പെടാതെ ക്രൂരതകളും പീഡനങ്ങളും ഏറ്റു വാങ്ങി ജീവിതം മുന്നോട്ട് നീക്കുന്നത് നാമാരും അറിയുന്നേയില്ല. 

യത്തീമിന്റെ ഗണത്തില്‍ നിന്നും ഇത്തരം കുട്ടികളെ ഇനിയെങ്കിലും  മാറ്റി നിര്‍ത്താതെ അര്‍ഹമായ അവകാശങ്ങള്‍ അവരുടെ കുടുംബത്തില്‍ നിന്നും നേടികൊടുക്കാന്‍ നമുക്ക്‌ കഴിയേണ്ടതുണ്ട്. നമ്മുടെ അയല്പക്കങ്ങളിലുള്ള കുട്ടികളുടെയെന്കിലും ജീവിതത്തെ കുറിച്ച് ഇടവിട്ട ഒരന്വേഷണം നടത്താന്‍ നമുക്ക്‌ സാധ്യമായാല്‍ കുറെയേറെ അതിദിമാരുടെയും ആഷിഖുമാരുടെയും ജീവിതം രക്ഷിക്കുവാന്‍ കഴിയുമെന്നതില്‍ തര്‍ക്കമുണ്ടാകാനിടയില്ല .




16 comments:

  1. Heart touching article.

    We may pray for him

    ReplyDelete
  2. ഒരു മനുഷ്യകുഞ്ഞിനെ ഇങ്ങിനെ പീഡിപ്പിക്കാന്‍ സ്വബോധമുള്ള ഒരു മനുഷ്യനും കഴിയില്ല. മനുഷ്യ പിശാചുക്കള്‍ക്ക് അല്ലാതെ. പത്രത്തില്‍ വാര്‍ത്ത വായിച്ചപ്പോള്‍ തന്നെ സങ്കടം വന്നു. ഇത്തരം വാര്‍ത്തകള്‍ കേവലം വായിച്ചു തല്ലാതെ വീണ്ടും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാന്‍ ഇത്തരം പോസ്റ്റുകള്‍ ഉപകരിക്കും. സമൂഹ സ്പര്‍ശിയായ ഇത്തരം പോസ്റ്റുകള്‍ ഇനിയും വരട്ടെ - അഭിനന്ദനങ്ങള്‍.

    ReplyDelete
  3. Very nice article. .. mabrook Niyas

    ReplyDelete
  4. Very nice article. .. mabrook Niyas

    ReplyDelete
  5. മാതാവിന് പകരം മാതാവ്‌ മാത്രം. മാതൃസ്നേഹം മറ്റാര്‍ക്കും നല്‍കാനാവില്ല.

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി

      Delete
  6. ....പിതാവു നഷ്ടമായ ഒരു കുഞ്ഞിനേക്കാൾ ജീവിതം ചോദ്യചിഹ്നമാകുന്നത് , പീഡിതമാകുന്നത് മാതാവ് നഷ്ടപ്പെടുന്ന കുഞ്ഞുങ്ങൾക്ക്‌ തന്നെയാണെന്ന്... തീര്‍ച്ചയായും മഹല്ലുകളും മത സംഘടനകളും അടിയന്തരമായി ഇടപെടേണ്ട വിഷയമാണിത്‌........... ബ്ലോഗിന് എല്ലാ ഭാവുകങ്ങളും

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി

      Delete
  7. മാതൃസ്നേഹം പകരം വെക്കാൻ ഒന്നുമില്ല...പിതാവും മാതാവും വേര്പിരിയുന്നത് ഏറെ ബാധിക്കുന്നത് മക്കളെയാണ്. ഈ കുട്ടിയുടെ മാതാപിതാക്കൾ രണ്ടുപേരും പുതിയജീവിതം നയിക്കുന്നുണ്ട് എന്നത് ഇത് അടിവരയിടുന്നു.
    ഹൃദ്യമായ അവതരണം ...തുടര്ന്നും എഴുതുക...

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി

      Delete
  8. സമൂഹം പുതിയ വഴിയോരങ്ങളിലേക്ക് ചേക്കേറി ഒരു ആധുനിക യുഗം സംജാതമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ജീവനെന്ത് വില കൊടുക്കുന്നു എന്ന് ഇതിൽ ഓരു മനുഷ്യനായി നിന്നാൽ നമുക്ക് മനസ്സിലാക്കാം,
    സ്വവർഗ്ഗത്തിനെ തന്നെ കൊന്ന് തിന്നാൻ പാകത്തിന് വളർന്ന് വളർന്ന് ഒരു മൃഗത്തിനെക്കാൾ വികലമായ മനസ്സിന്റെ ഉടമകളാണ് ഈ ആധുനിക ഹ്യൂമൺബീയിങ്ങ്സ് മാറിയിരിക്കുന്നു എന്ന് ഈ വാർത്തകൾ നമുക്ക് പഠിപ്പിച്ച് തരുന്നു......
    സമൂഹം വാർത്തെടുക്കുന്നത് കുടുബങ്ങളിൽ നിന്നാണെന്നാണ് പറയപ്പെടുന്നത്, എന്നാൽ ആ കുടുബങ്ങളുടെ അവസ്ഥയാണ് നാം ഇന്ന് കാണുന്നത്,
    നോക്കുക ഇത്തരം കേസുകളുടെയെല്ലാം കുടുബ പശ്ചാതകലം നോക്കിയാൽ നമുക്ക് മനസ്സിലാക്കും ഇവിടെയെല്ലാം കുടുബ ജീവിതങ്ങൾ തീർത്തും പരാജയപ്പെട്ടിരിക്കുന്നു, വിവാഹ മോചനം കൂടി വരുന്ന നമ്മുടെ ഈ സമൂഹത്തിൽ അതിനാൽ വഴിയിൽ ഉപേക്ഷിക്കുന്ന കുരുന്നുകളെ കൈ പിടിക്കാൻ വേണ്ടത്ര നിയമങ്ങളും ആശ്രമങ്ങളുമില്ലാ എന്നത് നാളെ നമ്മെ നാളെ ഇതിലേറെ വർത്തകൾ കാണിച്ചു കൊണ്ടിരിക്കും എന്ന് തീർച്ച,,,,,

    നന്നായി എഴുതി, ആനുകാലികങ്ങൾ ഇനിയും വരട്ടെ,
    ആശംസകൾ

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി

      Delete
  9. ഇനി ഒരു കുഞ്ഞിനും ഈ ഗതി വരാതിരിക്കട്ടെ...

    ഇനി കുറച്ചു കാലം വിചാരണ എന്ന് പറഞ്ഞു കൊണ്ട് നടക്കുo അതിനു ശേഷം ജയിലിലെ സുഖ ജീവിതം കൊലകയർ വിധിച്ചാൽ മാനസിക രോഗി എന്ന പരിഗണന അല്ലെങ്കിൽ മനുഷ്യാവകാശ സംഘടന ഇടപെട്ടു ജീവപര്യന്തം ഇതിനു ഒന്നും വിട്ട് കൊടുക്കാതെ കൊന്നു കളയണം ഇപ്പൊ തന്നെ


    ReplyDelete
    Replies
    1. നിന്റെ വേദനയെക്കാള്‍ നിന്റെ പിതാവിന് വലുത് നിന്റെ രണ്ടാന%$%$% കൊടുത്ത അരക്കെട്ടിന്റെ കുലുക്കമാണ്..

      എനിക്ക് താങ്ങാനാവുന്നില്ലേ എന്റെ കുരുന്നേ,

      നീയനുഭവിച്ച വേദനകള്‍ എന്നില്‍ കനലായെരിയുന്നു.......

      ഉപ്പാ എന്നെയടിക്കല്ലേയുപ്പാ എന്ന് നീ എത്രവട്ടം കെഞ്ചി കാണും...?

      നിന്റെ പ്രായത്തിന്റെ ദൌര്‍ബല്യമല്ലേ അവര്‍ ചൂഷണം ചെയ്തത്...?

      തിരിച്ചടിക്കില്ല എന്ന ധാര്‍ട്യമല്ലേ ഇതൊക്കെ ചെയ്യിപ്പിച്ചത്...?

      മകനെ, നിന്നെയോര്‍ത്തു ഞങ്ങള്‍ വിലപിക്കുന്നു.

      ഒരു തുള്ളി ദയ ആ കണ്ണുകളില്‍ നിനക്ക് കാണാതെ പോയല്ലേ ഇളം കുരുന്നേ...?

      ഒരച്ഛനും ഇത് താങ്ങാനാവില്ല; ഒരു മനുഷ്യജന്മതിനുമാവില്ല..

      എന്റെ കുഞ്ഞേ,

      നീ ശപിക്കുക, എന്നെയും എന്റെ വര്‍ഗത്തെയും നെഞ്ചുരുകി ശപിക്കുക..

      മാപ്പിന്നര്‍ഹരല്ല, ആ തന്തയും തള്ളയും.

      തെരുവിലേക്ക് ഇറക്കി വിടുക; വേദനയെന്തെന്നു അവരറിയട്ടെ...

      ബ്ലോഗിന് എല്ലാ ഭാവുകങ്ങളും....തുടര്ന്നും എഴുതുക..

      Delete