Pages

text

'ഇന്ന് ചിരിയാണ്, കരച്ചിൽ നാളെയാക്കാം'

Sunday, November 3, 2013

ഒരു ഇക്കിളി പീഡനവും കുറെ മാധ്യമങ്ങളും

രാവിലെ ഓഫീസിലെത്തി ഓണ്‍ലൈൻ പത്രങ്ങളിലൂടെ ഒന്നു കണ്ണോടിക്കുമ്പോഴാണ് ആ വാർത്ത ആദ്യമായി കാണുന്നത്.'ശ്വേതാ മേനോൻ പീഡിപ്പിക്കപ്പെട്ടിരിക്കുന്നു'. പീഡനം എന്ന വാക്ക് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക്  ആദ്യം കടന്നു വരുന്നതു എന്താണെന്ന് ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ. കേരളക്കരയിൽ കു(?)പ്രസിദ്ധിയാർജ്ജിച്ച ഒരു വ്യക്തിയായതിനാൽ തന്നെ ഇവരെയും പീഡിപ്പിക്കുകയോ എന്ന സംശയത്തോടെയാണ്  വാർത്തയുടെ വിശദാംശങ്ങളിലേക്ക് കടന്നത് .അപ്പോഴാണ്‌ സംഭവത്തിന്റെ ഏകദേശ രൂപം മനസ്സിലാകുന്നത് . കേരളപ്പിറവി ദിനത്തിൽ കൊല്ലത്തൊരു വള്ളം കളി നടക്കുന്നു . പ്രത്യേക ക്ഷണിതാവായി ഈ വ്യക്തി പരിപാടിയിൽ പങ്കെടുക്കുന്നു. സംഭവ സ്ഥലത്തേക്ക് പോകുന്ന വഴിയിൽ കാറിൽ വെച്ചും വേദിയിൽ വെച്ചും അവർ പീഡിപ്പിക്കപ്പെട്ടത്രേ . കുറെയൊക്കെ ബോൾഡ് ആണെന്നും  ഒരു സാദാരണ പെണ്‍കുട്ടിയേക്കാൾ ധൈര്യവതിയുമാണ്‌ ഈ നടി എന്നാണു ഞാൻ കരുതിയിരുന്നത് . എന്തായാലും വൈകുന്നേരം ചാനലുകളിൽ ആണത്രേ ഈ പീഡന വിവരം ആദ്യമായി വിളിച്ചു പറയുന്നത് .ഒരു സിനിമാ കഥപോലെ കുറച്ചു സസ്പൻസ് കൊണ്ടുവരുവാനും ബോധപൂർവം ശ്രമിച്ചു എന്നാണ് കേൾക്കുന്നത്. ആരാണ് പീഡനം നടത്തിയതെന്നു ആദ്യം പറഞ്ഞില്ല . ഫ്ലാഷ് ന്യൂസിനു വകയില്ലാതെ വായും പൊളിച്ചിരിക്കുന്ന മാധ്യമങ്ങൾക്ക് കിട്ടിയതോ നല്ലൊരു അവസരം. പിന്നെ അവരുടെ വക അന്വേഷണങ്ങളായി , ചർച്ച കളായി . അവസാനം കണ്ടു പിടിച്ചിരിക്കുന്ന പ്രതിയോ?  ചില്ലറക്കാരനല്ല . ഒരു കോണ്ഗ്രസ് എം.പി .

കോണ്ഗ്രസ് എം .പി പീഡിപ്പിക്കുന്നു എന്നതിനു മാധ്യമങ്ങൾ പുറത്തു വിട്ട വീഡിയോ ദൃശ്യങ്ങൾ ഏകദേശം എല്ലാവരും കണ്ടിരിക്കും. ആ ദൃശ്യങ്ങളിൽ നമുക്ക് കാണാൻ കഴിയുന്നത് ഒരു ജനകൂട്ടത്തിനുള്ളിൽ സാദാരണയായി ഉണ്ടാകാൻ സാധ്യതയുള്ള ചില കൂട്ടി മുട്ടലുകളല്ലാതെ മറ്റെന്താണ്?. ഇനി ഇതിനപ്പുറം എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ തിരിഞ്ഞു നിന്നു സുനന്ദ പുഷ്കർ പണ്ടു തിരുവനന്തപുരത്തു ചെയ്തപോലെ ചെകിടടച്ചു ഒരടി വെച്ചു കൊടുക്കാൻ കഴിയാത്തത്ര അബലയായിരുന്നോ ഈ 'പീഡിപ്പിക്കപ്പെട്ടവൾ'?. അതു ചെയ്യാനുള്ള തന്റേടം കാണിക്കാതെ എല്ലാം കഴിഞ്ഞു വീട്ടിൽ  പോയി ഈ വിഷയത്തിന്റെ നല്ല മാർകെറ്റിങ്ങ് സാധ്യത മനസ്സിലാക്കികൊണ്ട്  കാമറ കണ്ണുകൾക്ക് മുൻപിലിരുന്നു പരാതി പറയുന്നവരെ കുറിച്ചു എന്താണ് പറയുക.'അവള്‍ ഒന്നു ഉറക്കെ  കരഞ്ഞിരുന്നെന്കില്‍ , ഒന്നു ഒച്ച  വെച്ചിരുന്നെങ്കില്‍ ' എന്ന അന്തരിച്ച  സിനിമാ നടന്‍ സോമന്റെ ഒരു ഡയലോഗ് പോലെ പരസ്യമായി ആ സമയത്ത് തന്നെ പ്രതികരിച്ചിരുന്നെങ്കിൽ നിങ്ങൾ ഒരു യഥാർത്ഥ 'താര 'മാകുമായിരുന്നു .

                                                      വീഡിയോ കാണാത്തവര്‍ക്ക് ഇവിടെ കാണാം 

ഈ വിഷയം ആഘോഷിക്കുന്ന മാധ്യമങ്ങളോടും  സോഷ്യൽ മീഡിയ ആക്ടിവിസ്ടുകളോടും  ഒരു രണ്ടു വാക്ക് കൂടി പറഞ്ഞോട്ടെ. ശ്വേതാ മേനോൻ മാത്രമല്ല കേരളത്തിൽ സ്ത്രീയായിട്ടുള്ളത്. കേരളത്തില്‍ അങ്ങോളമിങ്ങോളം വ്യത്യസ്ത തരത്തില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു എന്നത് ഒരു നഗ്ന സത്യമാണ്. എന്നാല്‍ ഇവിടെ ഒരു രാഷ്രീയകാരന്റെ പേരുള്ളതിനാൽ നല്ല മാർക്കറ്റ് കിട്ടുമെന്ന ഒരൊറ്റ കാരണത്താൽ മാത്രം ഈ വിഷയം കുടുംബ സദസ്സുകൾക്കു മുൻപിൽ വീണ്ടും വീണ്ടും ഇക്കിളി വാർത്തകളായി വിളമ്പുന്നവർ, രണ്ടു ദിവസം മുന്പ് മാതാവിന്റെ കാമ ഭ്രാന്തിന്റെയും  അഴിഞ്ഞാട്ടത്തിന്റെയും ഇരയായി ,  ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും  തലക്കടിയേൽക്കുകയും ചെയ്തു   വിരിയുന്നതിനു മുൻപ് കൊഴിഞ്ഞു പോകേണ്ടി വന്ന ഒരു പിഞ്ചു പൈതലിന്റെ വാർത്തയുടെ കവറേജ് എത്രയായിരുന്നു. അതുപോലെ ഒരു കൂട്ടം മദ്യപാനികൾ  ഒരു വീട്ടമ്മയെ നഗനയാക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിനു എത്രത്തോളം പ്രാധാന്യമുണ്ടായി നിങ്ങളുടെ വാർത്താ ബുള്ളറ്റിനുകളിൽ?. നിരന്തരമായ മാധ്യമ ചർച്ചകൾ ഈ വിഷയങ്ങളില്‍ നിങ്ങൾ നടത്തിയിരുന്നോ? 

തെറ്റു ചെയ്തവര്‍ ആരുതന്നെയായാലും ശിക്ഷിക്കപ്പെടേണ്ടതുണ്ട് എന്നതിൽ യാതൊരു തർക്കവുമില്ല. അത് ജനപ്രതിനിധികളോ സമൂഹത്തിനു മത്രുകയാവേണ്ടവരോ ആണെങ്കില്‍ അവര്‍ കഠിനമായ ശിക്ഷ തന്നെ അര്‍ഹിക്കുന്നുണ്ട് . എന്നാല്‍ കേവലം ഒരു പെണ്ണിന്റെ വാക്കു കൊണ്ടു മാത്രം ഒരാളെ കുറ്റാരോപിതനാക്കുന്ന നിലവിലെ സമ്പ്രദായത്തില്‍ നിന്നും മാധ്യമങ്ങളും പൊതു സമൂഹവും പിന്തിരിയാന്‍ തയാറാവണം  . കുറ്റാരോപണങ്ങള്‍ വര്‍ദ്ധിച്ചു വരികയും എന്നാല്‍ യഥാര്‍ത്ഥ പ്രതികള്‍ക്ക്‌ ശിക്ഷ നല്‍കല്‍ കുറഞ്ഞു വരികയും ചെയ്യുന്ന ഒരു സാഹചര്യമാണ് ഇന്നു നിലവിലുള്ളത്. അനാവശ്യ ബഹളങ്ങളിലും ചര്‍ച്ചകളിലുമാണ് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയക്കും താല്പര്യമുള്ളത്. സെലിബ്രിറ്റികളുമായി അല്ലെങ്കില്‍ രാഷ്രീയക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാത്രം വീണ്ടും വീണ്ടും   ചര്‍ദ്ദിക്കുന്ന മാധ്യമ സംസ്കാരത്തെ കേരള സമൂഹം അറബി കടലിലേക്ക്‌ വലിച്ചെറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .









14 comments:

  1. നന്നായി എഴുതി, വാര്‍ത്തകള്‍ക്ക് നേരെയുള്ള മാധ്യമ വ്യെഭിചാരമാണ് ഇന്നത്തെ ഏറ്റവും വലിയ പീഡനം

    ReplyDelete
  2. good writing. Let society haras on all profit motive medias.

    ReplyDelete
  3. ഞാനും കൂടെ ചേരുന്നു......

    ReplyDelete
  4. ഇക്കിളി പ്രസിദ്ധീകരണങ്ങളുടെ റോൾ ഇന്ന്‌ ചാനലുകൾ ഏറ്റെടുത്തിരിക്കുകയാണ്‌. സോഷ്യൽ മീഡിയ ആക്ടിവിസ്ടുകളുടെ ഇഷടവിഷയവും മറ്റൊന്നല്ല. സിനിമകളും സീരിയലുകളും അവിഹിത ബന്ധങ്ങളെ മാർക്കറ്റ് ചെയ്യുമ്പോൾ ജനങ്ങളുടെ ഇഷ്ടവിഷയമായി ‘പീഡനങ്ങൾ’ മാറുകയാണ്‌.

    ReplyDelete
  5. >>>സെലിബ്രിറ്റികളുമായി അല്ലെങ്കില്‍ രാഷ്രീയക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാത്രം വീണ്ടും വീണ്ടും ചര്‍ദ്ദിക്കുന്ന മാധ്യമ സംസ്കാരത്തെ കേരള സമൂഹം അറബി കടലിലേക്ക്‌ വലിച്ചെറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .<<<
    അത് തന്നെ വേണ്ടത്
    വാർത്തകൾ വിലയിരുത്തി ആളുകൾ പ്രതികരിക്കാതെ ഇരിക്കുന്നിടത്തോളം കാലം ചാനലുകൾ ഈ പരിപാടികൾ തുടർന്നു കൊണ്ടേയിരിക്കും
    കാരണം അവര്ക്ക് ആവശ്യം സത്യങ്ങൾ അല്ല മറിച്ചു ബ്രേക്കിംഗ് ന്യൂസുകളാണ്

    ReplyDelete
  6. തെറ്റു ചെയ്തവര്‍ ആരുതന്നെയായാലും ശിക്ഷിക്കപ്പെടേണ്ടതുണ്ട് .അത് ജനപ്രതിനിധികളോ സമൂഹത്തിനു മത്രുകയാവേണ്ടവരോ ആണെങ്കില്‍ അവര്‍ കഠിനമായ ശിക്ഷ തന്നെ അര്‍ഹിക്കുന്നുണ്ട് . എന്നാല്‍ കേവലം ഒരു പെണ്ണിന്റെ വാക്കു കൊണ്ടു മാത്രം ഒരാളെ കുറ്റാരോപിതനാക്കുന്ന നിലവിലെ സമ്പ്രദായത്തില്‍ നിന്നും മാധ്യമങ്ങളും പൊതു സമൂഹവും പിന്തിരിയാന്‍ തയാറാവണം . കുറ്റാരോപണങ്ങള്‍ വര്‍ദ്ധിച്ചു വരികയും എന്നാല്‍ യഥാര്‍ത്ഥ പ്രതികള്‍ക്ക്‌ ശിക്ഷ നല്‍കല്‍ കുറഞ്ഞു വരികയും ചെയ്യുന്ന ഒരു സാഹചര്യമാണ് ഇന്നു നിലവിലുള്ളത് . അനാവശ്യ ബഹളങ്ങളിലും ചര്‍ച്ചകളിലുമാണ് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയക്കും താല്പര്യമുള്ളത് .സെലിബ്രിറ്റികളുമായി അല്ലെങ്കില്‍ രാഷ്രീയക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാത്രം വീണ്ടും വീണ്ടും ചര്‍ദ്ദിക്കുന്ന മാധ്യമ സംസ്കാരത്തെ കേരള സമൂഹം അറബി കടലിലേക്ക്‌ വലിച്ചെറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .

    ReplyDelete
  7. ഇതൊക്കെ ഇല്ലാതെ മാധ്യമങ്ങൾ എങ്ങിനെ ജീവിക്കും. :)

    ReplyDelete
  8. Replies
    1. ബോത്ത്‌ ഓഫ് യു വെല്‍ സെഡ്‌ .... എന്ന് ഞാന്‍ തിരുത്തി :)

      Delete
  9. കാമറക്ക് മുന്നില്‍ ഉടുതുണിപോലും അഴിച്ചിട്ടാടാന്‍ മടി കാണിക്കാത്ത ഒരുത്തി, തന്റെ പ്രസവം പോലും ലൈവ് ആയി കാമറക്ക് മുന്നില്‍ നടത്താന്‍ മടി കാണിക്കാത്ത ഒരുത്തി അവളെ ഒരു വലിയ ജനക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ തൊടുകയോ പിടിക്കുകയോ ചെയ്താല്‍ തന്നെ അപ്പോഴൊന്നും പ്രതികരിക്കാതെ മണിക്കൂറുകള്‍ക്ക് ശേഷം ചാനലുകാരെയെല്ലാം വിളിച്ചു അവരുടെ മുന്നില്‍ വെച്ച് തന്നെ പീഡിപ്പിച്ചെ എന്ന് പറഞ്ഞു കരയുന്നുവെങ്കില്‍ (അല്ല ചിരിക്കുന്നുവെങ്കില്‍) അതൊരു ചീപ് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള കാട്ടിക്കൂട്ടല്‍ മാത്രമായേ തോന്നുന്നുള്ളൂ. ചാനലുകാര്‍ക്ക് ഇതെല്ലാമാണല്ലോ ചാകര. അവര്‍ക്കറിയാം കേരളത്തില്‍ ഇപ്പോള്‍ കൂടുതല്‍ ഞരമ്പ്‌ രോഗികള്‍ ആണെന്നും ഇങ്ങിനെ ഒരു എല്ലിന്‍ കഷ്ണം അവരിലേക്ക് എറിഞ്ഞു കൊടുത്താല്‍ കുറെ ദിവസം അവരതില്‍ കടിപിടി കൂടി കാലം കഴിക്കുമെന്നും. ഇതെല്ലാം കണ്ടില്ല എന്ന് നടിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞിനെ കാമുകനുമായി ചേര്‍ന്ന് കൊലചെയ്യാന്‍ മടിയില്ലാത്ത സ്ത്രീകള്‍ ജീവിക്കുന്ന ഈ കാലത്ത് അതൊന്നും ചര്‍ച്ചയാകാതെ അല്പം തൊലി വെളുത്ത സ്ത്രീകളുടെ സംസാരത്തിന്റെ പിറകെ പോകുന്നത് കഷ്ടം തന്നെ.

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. അമ്മയെ തല്ലിയാലും രണ്ടു പക്ഷം...
    ശ്വേത എങ്ങനെയുള്ളവൾ ആണെങ്കിലും ഒരു "സ്ത്രീ" ആണ്, അക്സയും സ്ത്രീ വർഗ്ഗത്തിന്റെ പ്രതിനിധി തന്നെ. ഏതു പ്രായത്തിലും ഏതു സമയത്തും സ്ത്രീ സുരക്ഷിതയല്ല എന്ന അവസ്ഥയാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്.
    രാഷ്ട്രീയ-സാമുദായിക-വർഗീയ പ്രാധാന്യവും ചാനൽ റേറ്റിങ്ങും മാത്രം കണക്കിലെടുത്ത് ചില വാർത്തകളെ പർവ്വതീകരിക്കുകയും മറ്റു ചിലതിനെ അവഗണിക്കുകയും ചെയ്യുന്ന ഇന്നത്തെ മാധ്യമ സംസ്ക്കാരം മാറേണ്ടത് തന്നെ..
    അതേസമയം, കാള പെറ്റെന്നു കേൾക്കുമ്പോഴേക്കും കയറെടുക്കുന്ന രീതി സോഷ്യൽ മീഡിയയിലെ പ്രതികരണക്കാരും അല്പം കൂടെ പക്വത കാണിക്കുന്നത് നന്നാവും...
    ഇപ്പോൾ തന്നെ കണ്ടില്ലേ, കുറുപ്പ് സാറ് മാപ്പ് പറഞ്ഞു, ശ്വേത ചേച്ചിക്ക് പരാതിയുമില്ല...
    ഇനിയിപ്പോ പരാതി ഉണ്ടെങ്കിൽ തന്നെ അതൊക്കെ എവിടം വരെ പോകുമെന്ന് നമുക്കറിയാമല്ലോ..
    നാളെ മറ്റൊരു സരിത, ഒരു കവിത പിള്ള, ഒരു ഫയാസ്, അതൊന്നുമല്ലെങ്കിൽ ഒരു കല്ല്‌...

    ReplyDelete