Pages

text

'ഇന്ന് ചിരിയാണ്, കരച്ചിൽ നാളെയാക്കാം'

Saturday, July 13, 2013

റമദാൻ : പരിശീലനത്തിന്റെ നാളുകൾ


മധുരമേറിയതും പ്രോട്ടീനുകൾ കൊണ്ടു സമ്പുഷ്ടവുമായ തേൻ ഉല്പാദിപ്പിക്കുന്ന ഒരു പ്രാണിയാണല്ലോ തേനീച്ച . തേനീച്ചയെ കുറിച്ചു അറിയാത്തവർ വളരെ വിരളമായിരിക്കും. വളരെ വൃത്തിയുള്ള പശ്ചാത്തലത്തിൽ കൂടു വെച്ചു കൂട്ടത്തോടെ  ഒത്തൊരുമിച്ചു മാത്രം ജീവിക്കുന്ന ഒരു ജീവിയാണ് തേനീച്ച. ഏറ്റവും മനോഹരമായതും  പൂന്തേനുള്ളതുമായ പുഷ്പങ്ങളെയാണ് തേനീച്ചകൾ എല്ലായ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുന്നത് . എന്നാൽ പ്രത്യക്ഷത്തിൽ തേനീച്ചയുമായി  വലിയ വ്യത്യാസമൊന്നും തോന്നാത്ത പ്രാണികളാണല്ലോ ഈച്ചകൾ . വളരെ വൃത്തി ഹീനമായ ചുറ്റുപാടിൽ വളരുകയും ജീവിക്കുകയും  ഏറ്റവും വൃത്തിഹീനമായവയെയും വ്രണങ്ങളെയും അന്വേഷിച്ചു നടക്കുന്നവയുമാണ് ഈച്ചകൾ . തേനീച്ചകൾ രുചിയേറിയതും ഔഷധ ഗുണമുള്ളതുമായ തേൻ നമുക്കായി സ്വരുക്കൂട്ടുമ്പോൾ ഈച്ചകൾ  മാറാ വ്യാധികൾ പരത്തി നമുക്ക് ഭീഷണിയാകുന്നു .

മനുഷ്യരുടെ അവസ്ഥയും ഇങ്ങനെയൊക്കെ തന്നെയല്ലേ?. പ്രത്യക്ഷത്തിൽ എല്ലാവരും മനുഷ്യരാണെങ്കിലും ഓരോരുത്തരുടെയും പ്രകൃതവും  പ്രവർത്തനങ്ങളും എത്രയോ വ്യത്യസ്തമാണ്. നല്ല സാമൂഹ്യ  ചുറ്റുപാടിൽ ജീവിക്കുകയും നല്ലതു മാത്രംപറയുകയും, നല്ലതു മാത്രം പ്രവർത്തിക്കുകയും നല്ലതു മാത്രം ചിന്തിക്കുകയും നല്ലതു  മാത്രം താൻ ജീവിക്കുന്ന സമൂഹത്തിനു  നൽകുകയും ചെയ്യുന്ന ഒരു കൂട്ടർ . എന്നാൽ വൃത്തികേടുകൾ  മാത്രം ജീവിതമാക്കുന്ന  മറ്റൊരു വിഭാഗവും മനുഷ്യരുടെ കൂട്ടത്തിൽ തന്നെയുണ്ട്. അവരുടെ പ്രവർത്തനങ്ങളും വാക്കുകളും ചിന്തകളും   എല്ലാം അത്തരത്തിൽ തന്നെയായിരിക്കും. എല്ലായ്പ്പോഴും വിവാദങ്ങളിലും അന്യന്റെ ന്യൂനതകൾ അന്വേഷിക്കുന്നതിലുമാണ് അവർ സന്തോഷം കണ്ടെത്തുന്നത് . വർത്തമാന കാലത്ത് , സോഷ്യൽ നെറ്റ്‌വർക്കുകളിൽ ഇത്തരക്കാരുടെ ഒരു വലിയ പ്രൊഫൈൽ കൂട്ടം നമുക്ക്  കാണാം. അവർ താൻ വസിക്കുന്ന  സാമൂഹിക ചുറ്റുപാടുകൾ മലീമസമാക്കി കൊണ്ടിരിക്കും . അതു മൂലം ഒരു സമൂഹം ഒന്നടങ്കം തന്നെ  വലിയ വിപത്തുകളെ അഭിമുഖീകരിക്കേണ്ടി വരും . 


മുകളിൽ സൂചിപ്പിച്ച ഈച്ചക്കും തേനീച്ചക്കും അവയുടെ പ്രകൃത്യായുള്ള പ്രത്യേകതകൾ മാറ്റാൻ സാധിക്കില്ല . എന്നാൽ മനുഷ്യരെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. ഇതര ജീവികളിൽ നിന്നും വ്യത്യസ്തമായി മനുഷ്യനു തന്റെ പ്രവർത്തികളെ നിയന്ത്രിക്കാൻ കഴിയും എന്നത് ഒരു വലിയ സവിശേഷതയാണ്. മനുഷ്യനു ഏതവസരത്തിലും   ഒരു നല്ല ജീവിതത്തിലേക്ക് തിരിച്ചു വരുവാൻ കഴിയുന്ന ഒരു പ്രകൃതമാണ് സർവ ശക്തൻ  നൽകിയിട്ടുള്ളത് . പക്ഷെ , അതിനു ഓരോരുത്തരും സ്വയം സന്നദ്ധമാകേണ്ടതുണ്ട് . സ്വയം സന്നദ്ധമായിക്കൊണ്ട്  തന്റെ ശരീരവും മനസും മുഴുവനായി സംസ്കരിചെടുത്തു നന്മയുള്ള ഒരു ജീവിതം നയിക്കാൻ ഉദ്ദേശിക്കുന്നവർക്കുള്ള  ഒരു നല്ല  പരിശീലന കളരികൂടിയാണ്   പരിശുദ്ധ റമദാൻ മാസത്തിലെ വ്രതാനുഷ്ടാനം .

റമദാനിലെ നോമ്പ് കേവലം പകൽ  സമയങ്ങളിൽ അന്ന പാനീയങ്ങൾ ഉപേക്ഷിക്കുകയും രാത്രിയിൽ കഴിയുന്നത്ര സുഭിക്ഷമാക്കുകയും ചെയ്യുക എന്നതിനല്ല . മറിച്ച് , സ്വന്തം ശരീരത്തിലെ മുഴുവൻ അവയവങ്ങൾക്കുമുള്ള  ഒരു  കടിഞ്ഞാണിടൽ കൂടിയാണിത് . തന്റെ ഓരോ അവയവങ്ങളെയും  നന്മയിലേക്ക് എങ്ങിനെ നിയന്ത്രിച്ചു നിർത്താൻ കഴിയുമെന്ന് ഈ പുണ്യ മാസത്തിൽ ഒന്നു പരിശീലിക്കാൻ ശ്രമിച്ചു നോക്കൂ . ഭൂരിപക്ഷം ആളുകളും ഇപ്രകാരം ശ്രമിക്കുകയും അവർക്കതിനു സാധിക്കുകയും ചെയ്യാറുണ്ട്. എന്നാൽ റമദാൻ വിട വാങ്ങി കഴിഞ്ഞാൽ നമ്മുടെ ഓരോ അവയവങ്ങളിലുമുള്ള  നിയന്ത്രണം നമ്മിൽ നിന്നും നഷ്ടപ്പെടുന്നു. എന്തുകൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത് ? നാം സ്വയം സന്നദ്ധനായി ഒരു പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതും മറ്റൊരാളുടെ കർശന നിർബന്ധത്താൽ പങ്കെടുക്കുന്നതും തികച്ചും വ്യത്യസ്തമല്ലേ? ഏതൊരു പരിശീലനവും സ്വാധീനം നമ്മുടെ ജീവിതത്തിൽ ഉപകരിക്കുന്നത് അതിൽ പങ്കെടുക്കുവാൻ പ്രേരിതമായ നമ്മുടെ  മാനസികാവസ്ഥയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും.  അതു കൊണ്ട്  ഈ റമദാനിലെ നമ്മുടെ പ്രവർത്തനങ്ങൾ ഇസ്ലാം നിർബന്ധമാക്കപ്പെട്ടു എന്നത് കൊണ്ട് മാത്രമാകരുത്. തികഞ്ഞ  ആത്മാർഥതയോടെയും ശുഭപ്രതീക്ഷയോടെ നന്മ കാംക്ഷിച്ചുകൊണ്ടും നമ്മുടെ തുടർ ജീവിതം തികച്ചും ശുദ്ധീകരിക്കപ്പെടണം എന്ന ദൃഡനിശ്ചത്തോടെയും ഈ റമദാനിനെ ആവോളം ആസ്വദിക്കാൻ നമുക്ക് സാധിക്കട്ടെ .

13 comments:

  1. നല്ല നേരത്തെ ഉദ്ഘാടനം, ഇതൊരു തുടക്കമാവട്ടെ, തുടര്‍ച്ച പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. വന്നതിനും അഭിപ്രായത്തിനും ഹൃദ്യമായ നന്ദിയും സന്തോഷവും രേഖപ്പെടുത്തുന്നു ,

      Delete
  2. പ്രത്യാശയുടെ പ്രകാശം പരത്തുന്ന മാസമാണ് റമദാന്‍.
    നമ്മുടെ ജീവിതത്തില്‍ കാതലായ മാറ്റം വരുത്താന്‍ ഈ റമദാനിനു കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കാം
    ...
    എല്ലാവിധ ആശംസകളും നിയാസ്‌ ബായി ..

    oftopic# please remove word verification from comment column.

    ReplyDelete
    Replies
    1. വന്നതിനും അഭിപ്രായത്തിനും ഹൃദ്യമായ നന്ദിയും സന്തോഷവും രേഖപ്പെടുത്തുന്നു ,

      Delete
  3. realy heart touching ,,,,,, expecting more in the comming days...

    ReplyDelete
  4. സംഗതി ഉഷാറായി..... നല്ല തുടക്കം.... ഇനിയും ഇത്പോലുള്ള പോസ്റ്റുകള് വരട്ടെ....

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി

      Delete
  5. Nice...... A good Entry....... Hope u can pass through roots of challenge and success

    ReplyDelete
  6. <<<>>>.
    നല്ല വിലയിരുത്തല്‍. മനുഷ്യന്‍ ചീത്തയായാല്‍ മൃഗത്തേക്കാള്‍ അധപതിക്കും എന്ന ഖുറാന്‍ വചനം എത്ര സത്യം. മനുഷ്യന്‍ ദുഷിച്ചത്‌ കൊണ്ടാണല്ലോ സമൂഹത്തില്‍ ഇന്ന് കാണുന്ന ഒട്ടനവധി പ്രശ്നങ്ങളുടെയും കാരണം. നിയാസേ തുടക്കം കലക്കി. ഇനിയും പ്രതീക്ഷിക്കുന്നു. ഭാവുകങ്ങള്‍.

    ReplyDelete
    Replies
    1. വളരെയധികം നന്ദിയുണ്ട് ഉസ്താദ്‌ ; വന്നതിനും നല്ല വാക്കുകള്‍ക്കും

      Delete
  7. മനുഷ്യരുടെ അവസ്ഥയും ഇങ്ങനെയൊക്കെ തന്നെയാണ് . പ്രത്യക്ഷത്തിൽ എല്ലാവരും മനുഷ്യരാണെങ്കിലും ഓരോരുത്തരുടെയും പ്രകൃതവും പ്രവർത്തനങ്ങളും എത്രയോ വ്യത്യസ്തം . നല്ല സാമൂഹ്യ ചുറ്റുപാടിൽ ജീവിക്കുകയും നല്ലതു മാത്രം അന്വേഷിച്ചു കണ്ടെത്തി , നല്ലതു മാത്രം പ്രവർത്തിച്ചു കൊണ്ട് നല്ലതു മാത്രം താൻ ജീവിക്കുന്ന സമൂഹത്തിനു നല്കുന്ന ഒരു കൂട്ടർ . എന്നാൽ വ്രണങ്ങൾ മാത്രം തിരഞ്ഞു പിടിക്കുന്ന മറ്റൊരു വിഭാഗവും മനുഷ്യരുടെ കൂട്ടത്തിലുണ്ട് . അവരുടെ പ്രവർത്തനങ്ങളും ഇടപെടലുകളും എല്ലാം അത്തരത്തിൽ തന്നെ . എല്ലായ്പ്പോഴും വിവാദങ്ങളിലും അന്യന്റെ ന്യൂനതകൾ അന്വേഷിക്കുന്നതിലുമാണ് അവർ സന്തോഷം കണ്ടെത്തുന്നത് . വർത്തമാന കാലത്ത് , സോഷ്യൽ നെറ്റ്‌വർക്കുകളിൽ ഇത്തരക്കാരുടെ ഒരു അതിപ്രസരം തന്നെ നിലവിലുണ്ട് . അവർ താൻ വസിക്കുന്ന സാമൂഹിക ചുറ്റുപാടുകൾ മലീമസമാക്കി കൊണ്ടിരിക്കും . അതു മൂലം ഒരു സമൂഹം ഒന്നടങ്കം തന്നെ വലിയ വിപത്തുകളെ അഭിമുഖീകരിക്കേണ്ടി വരും .

    ReplyDelete
  8. ആദ്യമായിട്ടാണ് എഴുതി നോക്കുന്നത് . അതു കൊണ്ടു തന്നെ ഇവിടെ വരുന്നവര്‍ക്ക് എങ്ങിനെ അനുഭവപ്പെടുന്നു എന്നറിയാന്‍ അതിയായ താല്പര്യമുണ്ട് . അതു കൊണ്ടു നിങ്ങളുടെ വിലയേറിയ ഉപദേശങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്തുമല്ലോ, (Uyarangal thandiyavarellam oru tazvarathil ninnannu yatra thudangiyath, Yathyiley pralobhanagalum, tadassangalum aveshamakki avar munneriyappozhanu avarkkum lakshthinettanayath, Vazhikaley thanikkalukoolamayi munotu pooku, nanmayude vazhiyil ennu oru maha shathi thangayundavum,,, All the Best.

    ReplyDelete
    Replies
    1. വളരെയധികം നന്ദിയുണ്ട് ഉസ്താദ്‌ ; വന്നതിനും നല്ല വാക്കുകള്‍ക്കും

      Delete