Pages

text

'ഇന്ന് ചിരിയാണ്, കരച്ചിൽ നാളെയാക്കാം'

Tuesday, August 27, 2013

കണ്ണീരു കുടിക്കുന്ന സോദരിമാര്‍



യതീംഖാനയിലെ തന്റെ  കൂട്ടുകാരികളോടൊപ്പം സന്തോഷത്തോടെയും ആവേശത്തോടെയും പത്താം ക്ളാസ് പരീക്ഷക്ക് തയാറെടുക്കുന്നതിനിടയില്‍  ജസീലയെ (യഥാര്‍ത്ഥ പേരല്ല ) അവളുടെ ഉമ്മ ഒരു ദിവസം വയനാട്ടിലുള്ള സ്വന്തം വീട്ടിലേക്ക്‌ കൊണ്ടുവരുമ്പോള്‍  അടുത്ത ദിവസം തന്റെ കല്യാണമാണെന്നും തന്റെ പ്രതി ശ്രുത വരന്‍ തന്നേക്കാള്‍ പത്തൊന്‍പത്‌ വയസു കൂടുതലുള്ളയാളാണെന്നും അവളറിഞ്ഞിരുന്നില്ല . രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു തൊട്ടു മുന്ബ്‌ ഉമ്മ അവളെ സ്നേഹത്തോടെ അടുത്തിരുത്തി ദാരിദ്ര്യത്തിന്റെയും കല്യാണത്തിനുള്ള സാമ്പത്തിക ബാധ്യതയുടെയും കഷ്ടപാടുകള്‍ നിരത്തിയാണ്   പിറ്റേ ദിവസം  നടക്കാനിരിക്കുന്ന ആ വിവാഹം അവളെ അറിയിക്കുന്നത് . വിവാഹ ജീവിതത്തെ കുറിച്ചു ചിന്തിച്ചിട്ടു പോലുമില്ലാതിരുന്ന അവളുടെ കുഞ്ഞു മനസ്സ് ആ രാത്രിയില്‍ തന്നെ മരവിച്ചു പോയത്രേ. അടുത്ത ദിവസം അസര്‍ നമസ്കാരശേഷമാണ് അബുദാബിയില്‍ എഞ്ചിനീയറായ കന്യാകുമാരിക്കാരനും ബ്രോക്കറും അവളുടെ വീട്ടിലെത്തുന്നതും നിക്കാഹ് നടക്കുന്നതും. നിക്കാഹിനു ശേഷം ഒരാഴ്ച വയനാടന്‍ കുളിരുകൊണ്ട് മണവാളന്‍ അബുദാബിയിലേക്ക്‌ പറക്കുകയും ഒരു വിസിറ്റ് വിസ തരപ്പെടുത്തി  അവളെയും അവിടേക്ക്  കൊണ്ടു പോവുകയും ചെയ്തു. രണ്ടു മാസത്തെ സുഖവാസത്തിനു ശേഷം മണവാളന്‍  അവളെ സ്നേഹത്തോടെ നാട്ടിലേക്ക്‌ തിരിച്ചു വിട്ടു .  തന്റെ പ്രായമുള്ള ഒരു മകളുണ്ട് തന്റെ ഭർത്താവിനു എന്നതുൾകൊള്ളാൻ    ആദ്യം അവൾക്ക്  സാധിച്ചിരുന്നില്ല . എന്നാലും രണ്ടു മാസകാലത്തെ ഒരുമിച്ചുള്ള ജീവിതം അവളുടെ മനസ്സിൽ അയാളോട് വല്ലാത്തൊരു അടുപ്പവും സ്നേഹവുമുണ്ടാക്കി. ഏറെ പ്രതീക്ഷയോടെയും വിരഹ വേദന കലർന്ന സന്തോഷത്തോടെയും അവൾ തിരിച്ചു പോന്നു . പക്ഷേ , പിന്നീട് ഒരു പ്രാവശ്യം പോലും അയാളെ കാണാനോ ഒന്നു സംസാരിക്കുവാൻ പോലുമോ ആ പാവം പെണ്‍കുട്ടിക്ക് കഴിഞ്ഞില്ല . ഏകദേശം ഒരു മാസത്തിനു ശേഷം കിട്ടിയ ത്വലാഖ്‌ കത്തു വായിച്ചു പൊട്ടി കരഞ്ഞു കൊണ്ടിരുന്ന അവളെ ഉമ്മ സമാധാനിപ്പിച്ചുവത്രേ  "എന്തായാലും ഒരു പത്തു പവന്‍ മഹറെങ്കിലും കിട്ടിയല്ലോ ...അതുമില്ലായിരുന്നെന്കില്‍ ഇപ്പൊ എന്തായിരുന്നു നമ്മുടെ അവസ്ഥ?".

ഫേസ് ബൂക്കിലൂടെ  പരിചയപ്പെട്ട ഒരു കൂട്ടുകാരിയുടെ കഥയാണ് ഞാന്‍ നിങ്ങളുമായി പങ്കു വെച്ചത് . സ്വന്തം കുടുംബം എല്ലാം  അറിഞ്ഞു കൊണ്ട്, ഭാര്യയും തന്റെ പ്രായമുള്ള കുട്ടികളുമുള്ള ഒരാള്‍ക്ക് തന്നെ വിവാഹം ചെയ്തു കൊടുക്കുമ്പോൾ ചില സാമ്പത്തിക നേട്ടമല്ലാതെ അവൾക്കൊരു നല്ല ജീവിതമൊന്നും മുന്നിൽ കണ്ടിരുന്നില്ലെന്ന് പതിയെ അവൾക്ക് മനസ്സിലായി .  അതറിഞ്ഞപ്പോള്‍ അവള്‍ പിന്നീട് ആ വീട്ടില്‍ നിന്നില്ല . തന്നെ വളര്‍ത്തി വലുതാക്കിയ യതീം ഖാനയിലേക് തിരിച്ചു പോരുകയും അവിടെ പഠനം തുടര്‍ന്ന്‍ ഇന്നു അവിടെ തന്നെ ജോലി ചെയ്തു സ്വന്തമായി ജീവിക്കുകയാണ്  ആ  പെണ്‍കുട്ടി .

ഈയടുത്ത്   കോഴിക്കോട് യതീം ഖാനയില്‍ വെച്ചു നടന്ന വിവാദമായ അറബി കല്യാണത്തിന്റെ പശ്ചാത്തലവും മറ്റൊന്നല്ല. വിവാഹ കമ്പോളത്തിലെ സമ്പത്തിന്റെ അതി പ്രാധാന്യമാണ് ഇത്തരം സംഭവങ്ങളില്‍ നമുക്ക്‌ കാണാന്‍ കഴിയുന്നത്. ദരിദ്രരായ പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം വിവാഹം എന്നത് സ്വപ്നം കാണാന്‍ പോലും കഴിയാത്തത്ര അപ്രാപ്യമാണ് എന്നതാണ് യാഥാര്‍ത്ഥ്യം.  പ്രായമായി വരുന്ന പെണ്മക്കളെ നോക്കി നെടുവീര്‍പ്പിടുന്ന എത്രയോ രക്ഷിതാക്കള്‍ ഇന്നും  നമ്മുടെ ചുറ്റുവട്ടങ്ങളിലുണ്ട് . പെണ്മക്കളെ ഒരു വലിയ ബാധ്യതയായി കാണുന്നവരാണവർ.   അവരുടെ ഹൃദയങ്ങളെയാണ് മൈസൂര്‍ വിവാഹ ബ്രോക്കര്‍മാരും അറബി കല്യാണത്തിലെ ബ്രോക്കര്‍മാരും വലയിട്ടു പിടിക്കുന്നത്. ഞാന്‍ മനസ്സിലാക്കിയേടത്തോളം ഒന്നിലധികം പെണ്മക്കളുള്ള രക്ഷിതാക്കളാണ് ചെറു പ്രായത്തില്‍ തന്നെ ധനികരായ രണ്ടാം കെട്ടുകാര്‍ക്കും അറബികള്‍ക്കും തങ്ങളുടെ മക്കളെ പിടിച്ചു കൊടുക്കുന്നത് .അതിലൂടെ അവര്‍ ലക്ഷ്യമിടുന്നത് കുടുംബത്തിന്റെ കരകയറ്റവും താഴെയുള്ള പെണ്‍മക്കളുടെയെങ്കിലും നല്ല രീതിയിലുള്ള  വിവാഹവുമാണ്‌ . എന്നാല്‍ എങ്ങിനെയെങ്കിലും തങ്ങളുടെ മകളുടെ വിവാഹം നടന്നാല്‍ മതി എന്ന് കരുതുന്ന രക്ഷിതാക്കളും കുറവല്ല.    അവരെ സംബന്ധിച്ചിടത്തോളം ഇതൊരു ബാധ്യത നിർവഹണം മാത്രമാണ്. മൈസൂര്‍ കല്യാണത്തിലെ ഒരു ഇരയുടെ പിതാവിനെ വര്‍ഷങ്ങള്‍ക്ക് മുന്ബ്‌ നിലമ്പൂരില്‍ വെച്ചു പരിചയപ്പെട്ടിരുന്നു. ഇത്ര മാത്രം ആളുകള്‍ വഞ്ചിക്കപ്പെട്ട ഈ തട്ടിപ്പില്‍ എങ്ങിനെ നിങ്ങള്‍ അകപ്പെട്ടു എന്ന എന്റെ ചോദ്യത്തിനു എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട ഞങ്ങളുടെ അവസാനത്തെ പരീക്ഷണമായിരുന്നു  അതെന്നാണു അയാള്‍ മറുപടി പറഞ്ഞത്.

വിവാഹ കമ്പോളത്തിലെ എക്കാലത്തെയും വില്ലന്‍ സ്ത്രീധനം എന്ന സാമൂഹ്യ വിപത്ത് തന്നെയാണ്. കേരളക്കരയില്‍  പതിറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന  ബോധവല്‍കരണ പ്രവർത്തനങ്ങളുടെ ഫലമായി വളരെയേറെ മാറ്റങ്ങള്‍ ഈ വിഷയത്തില്‍ നമ്മുടെ സമൂഹത്തില്‍  പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്നും വിവിധ തരത്തിലും തലത്തിലും  ഇത് നിലനില്‍ക്കുന്നുണ്ട്. ദരിദ്രരായ പെണ്‍കുട്ടികള്‍ അവരെത്ര വിദ്യാഭാസവും സൌന്ദര്യവും ഉള്ളവരായാലും വിവാഹ മാര്‍ക റ്റില്‍ കുടുംബ സ്വത്തിന്റെ കുറവു കൊണ്ടു മാത്രമായി  പിൻതള്ളപ്പെടുന്ന എത്രയോ സംഭവങ്ങൾ നമ്മുടെയിടയിൽ ഉണ്ടായിട്ടുണ്ട്. സ്ത്രീധനമെന്ന ഈ സാമൂഹ്യ ദുരാചാരത്തെ പ്രോത്സാഹിപ്പിക്കുന്നവരില്‍ അറിഞ്ഞോ അറിയാതെയോ നാം ഓരോരുത്തരും ഉള്‍പ്പെടുന്നുണ്ട് എന്നത് വിസ്മരിക്കാന്‍ കഴിയുന്നതല്ല .  സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കുന്ന ഒരു ചെറുപ്പക്കാരനെ സഹായിക്കുവാൻ മനസ്സുള്ളവർ നമ്മളിൽ എത്ര പേരുണ്ടാകും?. എന്നാല്‍ സ്തീധനമില്ലാത്ത  വിവാഹമാണെങ്കിലും ഒരു പെണ്‍കുട്ടിയുടെ കുടുംബത്തിനു എന്തെങ്കിലും സഹായം നല്‍കാതെ തിരിച്ചു പോരാന്‍ നമുക്ക്‌ ചെറുതായെങ്കിലും ഒരു മടിയുണ്ടാകും എന്നതാണ് വസ്തുത . ഇസ്ലാമില്‍ സ്തീയുടെ കുടുംബത്തിനു വിവാഹപരമായി യാതൊരു സാമ്പത്തിക ബാധ്യതയും ഇല്ല എന്നു വ്യക്തമായി മനസ്സിലക്കിയവര്‍ക്കു പോലും ഇങ്ങനെ  പ്രവര്‍ത്തിക്കേണ്ടി വരുന്ന  ഒരു സാമൂഹ്യ ചുറ്റുപാടാണ് ഇന്നു നിലവിലുള്ളത് . ഈ അടുത്തകാലത്തായി  വളരെ പാവപ്പെട്ട ഒരു പെണ്‍കുട്ടിയെ യാതൊരു സാമ്പത്തിക വ്യവസ്ഥകളും ഇല്ലാതെ ഒരു ചെറുപ്പക്കാരന്‍ വിവാഹം കഴിക്കുകയുണ്ടായി . വരന്റെ ഭാഗത്തു നിന്നും യാതൊരു തരത്തിലുള്ള ആവശ്യങ്ങളും  ഇല്ലാതിരുന്നിട്ടും പെണ്‍കുട്ടിയുടെ പിതാവ് തന്റെ കുട്ടിക്കു സ്വര്‍ണാഭരണങ്ങള്‍ നല്‍കുന്നതിനു വേണ്ടി മറ്റുള്ളവരുടെ സഹായം തേടി നടക്കുന്ന ഒരു പിതാവിനെ  ഈയിടെ കാണുകയുണ്ടായി . ആ നല്ല ചെറുപ്പക്കാരന്റെ വലിയ മനസ്സിനെ സമൂഹത്തിന്റെ മുൻപിൽ അവഹേളിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവർത്തികൾ നാം നിരുൽസാഹപ്പെടുത്തിയേ തീരൂ .

ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കിലും ഇസ്ലാം അനുവദിച്ചിട്ടുള്ള ബഹുഭാര്യത്വം സമൂഹം തിരസ്കരിക്കുന്നതും  വിവാഹ വഞ്ചനകള്‍ നടക്കുന്നതിനു കാരണമാകുന്നു എന്നത്  ഒരു യതാർഥ്യമാണ് . വളരെ ആതമാര്‍ത്ഥമായി രണ്ടാം  വിവാഹം കഴിക്കുന്നവര്‍ പോലും സ്വന്തം കുടുംബത്തിന്റെ ഭീഷണിക്കു മുന്പില്‍ ത്വലാഖ് ചൊല്ലേണ്ടി വരുന്ന  ഗതികേട്‌ നിലവിലുണ്ട്.  വ്യക്തിപരമായി നേരിട്ടറിയാവുന്ന രണ്ടു പെണ്‍കുട്ടികളുടെ വിവാഹ സ്വപനങ്ങൾ പൊലിഞ്ഞത് അവരുടെ   ഭര്‍ത്താക്കന്മാരുടെ കുടുംബങ്ങൾക്ക് രണ്ടാം വിവാഹത്തോടുള്ള ശക്തമായ എതിര്‍പ്പ്  കൊണ്ടുമാത്രമായിരുന്നു. ബഹുഭാര്യത്വം ആരിലും അടിച്ചേല്പിക്കുകയോ അതിനെ പ്രോത്സാഹിപ്പിക്കുകയോ അല്ല . മറിച്ച് , വളരെയേറെ പ്രതികൂലമായ ചർച്ചകൾ ഈ സംവിധാനത്തിനെതിരെ നടക്കുന്നുവെങ്കിലും രണ്ടാം വിവാഹത്തിനു തയ്യാറാക്കുന്ന ആണും പെണ്ണും ഇന്നും നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്നത് സത്യമാണ് . തട്ടിപ്പ് വീരന്മാരാണ് ഈ മേഖലയിൽ കൂടുതലെങ്കിലും ആത്മാർഥതയും സത്യസന്ധതയുമുള്ളവരും നന്മ ഉദ്ദേശിച്ചുകൊണ്ട് മാതം ബഹുഭാര്യത്വം സ്വീകരിക്കുന്നവരുണ്ട് . എന്നാൽ അവരും സമൂഹത്തിന്റെ അവഗണനക്കും പരിഹാസത്തിനും വിധേയരാകുന്നത് ഉചിതമാണോ എന്നതും ചർച്ച ചെയ്യേണ്ടതുണ്ട് . തന്റെ  ഭാര്യമാരോടും മക്കളോടും സാമ്പത്തികമായും ശാരീരികമായും മാനസികമായും നീതി പുലര്‍ത്താന്‍ കഴിയുന്മെന്നുറപ്പുള്ളവർക്ക് പരസ്യമായി തന്നെ  രണ്ടാം വിവാഹബന്ധത്തിൽ  ഏര്‍പ്പെടാന്‍ കഴിയുന്ന സാഹചര്യം നമ്മുടെ സമൂഹത്തില്‍ നിലവിലുണ്ടെങ്കിൽ ഈ രംഗത്തുള്ള ചതിക്കുഴികൾ ഒട്ടേറെ ഒഴിവാക്കുവാൻ സാധിക്കുമെന്നാണ് എന്റെ വ്യക്തിപരമായ വീക്ഷണം .








27 comments:

  1. എവിടെയും വില്ലന്‍ സ്ത്രീധനം എന്ന പിശാച് തന്നെ. അതൊരു ആചാരമായി മാറിയിരിക്കുന്നു. ഒന്നും ചോദിച്ചിട്ടില്ലെങ്കിലും വല്ലതും കൊടുക്കേണ്ടി വരുന്നത് കുട്ടിയുടെ ഭാവി ഒര്ത്തിട്ടാവാം. വരനോ അവന്റെ കുടുംബമോ സ്ത്രീധനം വേണ്ട എന്ന് പറയാത്തിടത്തോളം കാലം ഇത് സമൂഹത്തില്‍ നില നില്‍ക്കും. പെണ്മക്കളുള്ള രക്ഷിതാക്കള്‍ കഷ്ടപ്പെടുകയും ചെയ്യും.

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി

      Delete
  2. ഇത്തരം കല്യാണ മാമ പണിക്ക് തയ്യാര്‍ ആവുന്ന പുരോഹിത വര്‍ഗത്തെ ആദ്യം ജീവനോടെ കത്തിക്കണം എങ്കിലേ നാട് നന്നാവൂ

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി

      Delete
  3. samoohathinte prashnangal vayanakkaarkku munpil kondu varunna ezhutthukaare dhaaraalam aavashyamundu. kevalm mazhakkumilakalaaya vishayangalil kaduchu thoongaan ezhutthukaar ereyundu. pakshe jeeval prasnangalil endapedunna ezhutthukaarkku vayanakkarude manassil ennum nira saanidhyam undaayirikkum. Iniyum dhaaraalam ezhuthaan kazhiyatte....

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി

      Delete
  4. ഉത്തരവാദിത്തത്തോടെ വിവാഹ ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന സാഹചര്യം നമ്മുടെ സമൂഹത്തില്‍ സംജാതമാകുമ്പോള്‍ നിര്‍ദനരായ വളരെയേറെ പെണ്‍കുട്ടികള്‍ക്ക് മാന്യമായ ജീവിതം ലഭിക്കുകയും വിവാഹ തട്ടിപ്പുകള്‍ ഉന്മൂലനം ചെയ്യാൻ സാധിക്കുകയും ചെയ്യും എന്നത് തീര്‍ച്ചയാണ് .

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി

      Delete
  5. well written..ബഹുഭാര്യത്വത്തെ പ്രോത്സാഹിപ്പിക്കണം എന്ന ധ്വനി വരുന്ന രൂപത്തിലുള്ള അവസാന പാരയിലെ ചില പരാമര്‍ശങ്ങളോട് വിയോജിപ്പുണ്ട്..

    ReplyDelete
    Replies
    1. ബഹുഭാര്യത്വതെ പ്രോല്സാഹിപ്പിക്കുകയല്ല . മറിച്ച് , ആത്മാര്‍ഥതയോടെ ഒരു കുടുംബത്തെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ തന്നെ രണ്ടാം വിവാഹം കഴിക്കുന്നവരുണ്ട് . എന്നാല്‍ പിന്നീട് അവരുടെ ആദ്യ കുടുംബവും സമൂഹവും നല്‍കുന്ന സമ്മര്‍ദ്ധങ്ങള്‍ അതിജീവിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ മാത്രം അവര്‍ക്ക് ത്വലാഖ് ചെയ്യേണ്ടി വരികയും വിവാഹ വഞ്ചന കേസില്‍ പ്രതിയാകുകയും ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളത്.
      വായനക്കും വിലയേറിയ അഭിപ്രായത്തിനും നന്ദി .

      Delete
  6. This comment has been removed by the author.

    ReplyDelete
  7. വിവാഹ കമ്പോളത്തിലെ എക്കാലത്തെയും വില്ലന്‍ സ്ത്രീധനം ഇന്നും മറ്റൊരു തലത്തില്‍ നിലനില്‍ക്കുന്നു.

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി

      Delete
  8. "വിവാഹ കമ്പോളത്തിലെ എക്കാലത്തെയും വില്ലന്‍ സ്ത്രീധനം തന്നെയാണ്" ആരെന്തുപറഞ്ഞാലും സ്ത്രീധന സമ്പ്രദായം പൂര്ണ്ണമായും ഇല്ലാതാവുന്നത് വരെ ഇത്തരം സംഭവങ്ങൾ ആവർത്തിച്ച് കൊണ്ടിരിക്കും. സമൂഹത്തിനു മാത്ര്കയാകേണ്ട സമുദായ സ്ഥാപനങ്ങൾ പോലും അപൂർവമയിട്ടനെങ്കിലും ഇത്തരം വിവാഹങ്ങൾക്ക് കൂട്ടുനിൽക്കുമ്പോൾ ഇതുപോലുള്ള ലേഖനങ്ങളെങ്കിലും സമൂഹത്തെ ബോധവൽക്കരിക്കാൻ ഉപകരിക്കട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം

    എല്ലാ വിധ ആശംസകളും നേരുന്നു

    ReplyDelete
  9. പ്രശ്നം നമ്മുടെ നാട്ടിലെ പൗരോഹിത്യ വർഗ്ഗത്തിന്റെ ചൂഷണങ്ങളെ നിയന്ത്രിക്കാൻ വ്യവസ്ഥാപിത സമൂഹിക ചുറ്റുപാടുകളിൽനിന്ന് സ്വയം തയ്യാറായി മുന്നോട്ട് വരാൻ കഴിവുള്ള വ്യക്തികളില്ലാ എന്നത് തന്നെ....
    തെറ്റ് കാണുമ്പോൾ പ്രതികരിക്കാൻ കഴിയണം അവിടെ പാർട്ടിയേയൊ വ്യക്തിയേയൊ നോക്കേണ്ടതില്ല...
    ഈ പുരോഹിതന്മാരാണ് ഇതിനെല്ലാം കൂട്ട് നിൽക്കുന്നത് എനിട്ട് അതിനെല്ലാം മുടന്തൻ ന്യായങ്ങളും പറയും

    ആദ്യം പഴഞ്ചൻ സമ്പ്രദായങ്ങൾ നാം മാറ്റിയേ മതിയാകൂ, സ്ത്രീധനം പോലോത്തത്

    കൊള്ളാം
    ആശംസകൾ

    ReplyDelete
    Replies
    1. മുസ്ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം ഇസ്ലാമിക മൂല്യങ്ങളിലേക് തിരിച്ചു പോകുക എന്നത് മാത്രമാണ് ഇതിനൊക്കെയുള്ള ഒരു പരിഹാരമായി എനിക്ക് കാണാന്‍ കഴിയുന്നത് . കാരണം , ഇസ്ലാമില്‍ സ്ത്രീധനമില്ല , അന്യായമായ ത്വലാഖില്ല . ഒരു സ്ത്രീയുടെ മുഴുവന്‍ സംരക്ഷണ ചുമതലയും പുരുഷനാണ് . അതു പിതാവായാലും സഹോദരനായാലും ഭര്‍ത്താവായാലും .

      വായനക്കും അഭിപ്രായത്തിനും നന്ദി .

      Delete
  10. സാമ്പത്തികമായും ശാരീരികമായും മാനസികമായും നീതി പുലര്‍ത്താന്‍ കഴിയുന്നവര്‍ അഥവാ രണ്ടാമതൊന്നു കെട്ടുകയാണെങ്കില്‍ പരസ്യമായി തന്നെ വിവാഹം നടത്താന്‍ സാധിക്കുന്ന സാമൂഹ്യ പശ്ചാത്തലം ഉണ്ടാവണം.

    ReplyDelete
    Replies
    1. മിക്കവാറും എല്ലാ രണ്ടാം കെട്ടുവിവാഹങ്ങളും വധുവിന്റെ വീട്ടുകാര്‍ അറിഞ്ഞു കൊണ്ടാണ് നടക്കാറുള്ളത് .അപ്പോള്‍ അവരെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രശനമല്ല എന്നാണല്ലോ അര്‍ത്ഥമാക്കേണ്ടത് . എന്നാല്‍ ഇവിടെ പ്രശ്നക്കാര്‍ വരന്റെ ആദ്യ കുടുംബവും സമൂഹവും മാത്രമാണ് .ഈ ഒരു പഴുതിലൂടെയാണ് ചില കല്യാണ വീരന്മാര്‍ വിവാഹം നടത്തി കടന്നു കളയുന്നതും .

      വായനക്കും അഭിപ്രായത്തിനും നന്ദി

      Delete
  11. itharam karyangal verum blogukalil mathram othungathe nammude samoohathil praavarthikamakkan shramichal nannayirikum ennanu ente eliya abiprayam......

    athinulla oru manas padachavan namuk nalki anugrahikkatteee enn prarthikam...

    ReplyDelete
  12. വായനക്കും അഭിപ്രായത്തിനും നന്ദി

    ReplyDelete
  13. aranu ee U A E pourane konduvanneth

    ReplyDelete
  14. ചിലപ്പോള്‍ രക്ഷിതക്കള്‍ സ്ത്രീധനം വാങ്ങാന്‍ നിര്‍ബന്ധിടരകുന്നു കാരണം അവരുടെ മകളെ മറ്റൊരുത്തന്റെ കൂടെ ഇരക്കിവേടനമെങ്കില്‍ അവര്‍ക്ക് കൊടുക്കെണ്ടാതായ് വരും...
    പ്രേതെകിച്ച കുറച്ചു ഭംഗി കൂടി കുറഞ്ഞ പെണ്ണാണെങ്കില്‍ നിര്‍മ്ബണ്ടംയും സ്ത്രീധനം കൊടുതിട്ടനെങ്കിലും അവളുടെ കല്യാണം നടത്താനേ ആഗ്രഹിക്കൂ..
    എപ്പോഴാതെ സഹാജര്യത്തില്‍ ഞാന്‍ മനസ്സിലാകുന്നത് സ്ത്രീധനം വാങ്ങുന്നതം കൊടുക്കുന്നതും സാമ്ഭാതികമായ് പിന്നില്‍ നില്കുന്ന കുടബങള്‍ മാത്രമാണ്..
    എങ്ങനെയായാലും സ്ത്രീധനം എന്നത് നിരുല്സാഹപ്പെടുതെണ്ടാണ്...

    ReplyDelete
    Replies
    1. നല്ല സ്ത്രീയാണ് ഏറ്റവും വലിയ 'ധന'മെന്നു വളര്‍ന്നു വരുന്ന യുവാക്കളെങ്കിലും മനസ്സിലാക്കട്ടെ ,

      വായനക്കും അഭിപ്രായത്തിനും നന്ദി

      Delete
  15. എന്തായാലും ഒരു പത്തു പവന്‍ മഹര്‍ കിട്ടിയല്ലോ ...അതുമില്ലായിരുന്നെന്കില്‍ ഇപ്പൊ എന്തായിരുന്നു ".
    സ്വന്തം പെണ്‍കുട്ടികളെ പരീക്ഷണ വസ്തുക്കള്‍ ആക്കി മാറ്റുന്ന മാതാപിതാക്കള്‍ .അവരോട് ആര് എന്ത് പറയാന്‍?

    ReplyDelete
  16. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി ...!!

    ReplyDelete
  17. penkuttikalukkum aankuttikalaum nalla education kittiyal thanne ee nila marum.pazhaya kattarabikalude perumattavum kalavum kazhinju,kurachu koodi chinthikkanulla vivekam namukku undavatte.21st centuriyil aanu nammal jeevikunnathe.

    ReplyDelete