Pages

text

'ഇന്ന് ചിരിയാണ്, കരച്ചിൽ നാളെയാക്കാം'

Tuesday, September 24, 2013

പതിനാറിന്റെ ഒരു പൊല്ലാപ്പ്


മുസ്ലിം പെണ്‍കുട്ടികളുടെ പതിനാറിലെ വിവാഹം  ദിവസങ്ങളായി നമ്മുടെ മാധ്യമങ്ങളിൽ നിറഞ്ഞു നില്ക്കുകയാണ് . സോഷ്യൽ നെറ്റ് വർക്കുകളിൽ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയമാണ് മുസ്ലിം പെണ്‍കുട്ടികളുടെ  വിവാഹം .അനുകൂലമായും പ്രതികൂലമായും ചർച്ചകൾ പുരോഗമിക്കുന്നു . വാർത്താ മാധ്യമങ്ങളിൽ തത്സമയ ചർച്ചകളും പ്രത്യേക ഇന്റർവ്യൂകളും അരങ്ങു തകർക്കുന്നു .നിരത്തുകളിൽ പ്ലക്കാർഡുകളുമേന്തി പിഞ്ചു കുഞ്ഞുങ്ങൾ പോലും റാലികൾ തുടങ്ങിയിരിക്കുന്നു . വിവാദം  പതിനാറിൽ നിന്നും ശൈശവ വിവാഹത്തിൽ എത്തി നില്ക്കുന്നു എന്നതാണ് ഏറ്റവും അവസാനത്തെ റിപ്പോർട്ട് 
.
മുസ്ലിം സമുദായത്തിലെ പരസ്പരം കടിച്ചു കീറികൊണ്ടു തന്നെ മുന്നോട്ട് നീങ്ങുന്ന എല്ലാ (?)സംഘടനാ നേതാക്കളും ഒന്നിച്ചിരുന്നു കൊണ്ടു മുസ്ലിം പെണ്‍കുട്ടികൾക്ക് പതിനാറു വയസ്സിൽ വിവാഹിതരാകാൻ നിയമത്തിന്റെ ഇളവു അനുവദിക്കണമെന്നു   രാജ്യത്തെ പരമോന്നത കോടതിയിൽ ഹർജി നല്കാൻ തീരുമാനിച്ച വാർത്തയാണല്ലോ ഇപ്പോഴത്തെ ഈ പുകിലുകൾകൊക്കെ നിദാനം . തികച്ചും സാമൂഹ്യമായ ചില അനിവാര്യ സാഹചര്യങ്ങളിൽ  പതിനെട്ടു തികയാത്തവരുടെ വിവാഹങ്ങൾക്ക് നിയമ  പ്രാബല്യം ലഭ്യമാക്കുക എന്ന  സദുദ്ദേശത്തോടെ എടുത്ത ഈ തീരുമാനത്തെ ശൈശവ വിവാഹം പ്രോൽസാഹിപ്പിക്കുവാനുള്ള തീരുമാനം എന്ന രീതിയിലാണ് ഏറ്റവും അവസാനം സൈബർ പോരാളികൾ  കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത് .

 മുസ്ലിം പെണ്‍കുട്ടികളെ നിർബന്ധമായും പതിനാറിൽ വിവാഹം കഴിപ്പിക്കണമെന്നും അല്ലാത്ത പക്ഷം സമുദായത്തിൽ നിന്നും ബഹിഷ്കരണം നേരിടേണ്ടി വരുമെന്നുമുള്ള  ഒരു തീരുമാനം മുസ്ലിം സംഘടനകൾ പാസ്സാക്കിയിരിക്കുന്നു എന്ന രീതിയിലാണ്  പല ചർച്ചകളും പുരോഗമിച്ചു കൊണ്ടിരിക്കുന്നത് .എന്നാൽ പതിനാറു വയസ്സിൽ ഉഭയകഷി സമ്മതപ്രകാരമുള്ള ലൈംഗിക വേഴ്ച കുറ്റകരമല്ലാത്ത ഒരു രാജ്യത്താണ് നമ്മുടെ മക്കൾ വളർന്നു കൊണ്ടിരിക്കുന്നത് എന്നത് എല്ലാ സമുദായാംഗങ്ങളും മനസ്സിലാക്കേണ്ടതുണ്ട് .കേവലം ഹൈസ്കൂളിൽ പഠിക്കുന്ന പെണ്‍കുട്ടികൾ പോലും പ്രണയ ബന്ധരാകുകയും അവിഹിത വേഴ്ച്ചകൾക്ക് വിധേയമായി ഗർഭിണികളാകുന്നതുമായ വാർത്തകൾ ഇന്നു നമുക്ക് അത്ഭുതമുളവാക്കുന്നവയല്ല . ഇത്തരം ചതിയിൽ അല്ലെങ്കിൽ അബദ്ധത്തിൽ  പെട്ട ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം അവർക്ക് വിവാഹിതരാകാൻ നിയമം അനുവദിക്കുന്നില്ല എന്നത് എത്രത്തോളം നീതികേടാണ്‌ ?.ഈ ഒരു  സാഹചര്യം കൂടി   കണക്കിലെടുത്തു കൊണ്ടാണ് മുസ്ലിം സമുദായ നേതാക്കൾ ഹർജിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുന്നത് . പതിനാറിലെ വിവാഹത്തിനു നിയമ സാധുത നല്കുന്നത്  ശൈശവ വിവാഹം പ്രോത്സാഹിപ്പിക്കുന്നതാണെങ്കിൽ പതിനാറു കഴിഞ്ഞവർക്ക് ഉഭയ സമ്മതപ്രകാരം ലൈഗിക ബന്ധമാവാമെന്ന കോടതി വിധി ബാലവേശ്യാവൃത്തി പ്രോത്സാഹിപ്പിക്കുന്നതാണെന്ന രൂപത്തിൽ  ആരെങ്കിലും ചർച്ച ചെയ്യുകയോ പ്രതിഷേധ പ്രകടനം നടത്തുകയോ ചെയ്തതായി കണ്ടില്ല . പോസ്റ്റുകളും സ്റ്റാറ്റസ് മെസ്സേജുകളും ഫേസ് ബുക്കിൽ നിറയുന്നതും കണ്ടിരുന്നില്ല .ഈ വിഷയത്തിൽ സമുദായ നേതാക്കളുടെ നെഞ്ചത്തു കയറുന്ന മുസ്ലിം സഹോദരന്മാരുടെ വീര്യവും ഇതു മായി ബന്ധപ്പെട്ടു കാണാൻ കഴിഞ്ഞിരുന്നില്ല .

മുസ്ലിം സംഘടനകൾ  ആവശ്യപ്പെടുന്ന ഇളവുകൾ അനുവദിച്ചാൽ അവ ദുരുപയോഗപ്പെടും എന്നു വാദിക്കുന്നവരും വിരളമല്ല . എന്നാൽ വിവാഹത്തിനൊരു പ്രത്യേക പ്രായം എന്നതിനപ്പുറം പ്രസ്തുത കരാറിൽ ഏർപ്പെടുന്ന വ്യക്തികളുടെ ശാരീരിക മാനസിക ആരോഗ്യവും പക്വതയും അതോടൊപ്പം അവരുടെ പൂർണമായ താല്പര്യവും സമ്മതവും ഉറപ്പു വരുത്താൻ വിവാഹത്തിനു കാർമികത്വം വഹിക്കുന്നവർക്കു സാധിക്കുന്നു എങ്കിൽ ദുരുപയോഗത്തിനും ചൂഷണങ്ങൾക്കും വിവാഹ കമ്പോളത്തിൽ സ്ഥാനമുണ്ടാകുകയില്ല .അതാണ്‌ പ്രകൃതി മതമായ ഇസ്ലാം നിഷ്കർഷിക്കുന്നതും. ഇസ്ലാം വിവാഹത്തിനു ഒരു പ്രത്യേക പ്രായം നിർണയിച്ചില്ല എന്നത് കൊണ്ട് തന്നെ അതു കാല ദേശ വ്യത്യാസമന്യേ സ്വീകാര്യമാകുന്നു . പ്രത്യേക പ്രായം എന്നതിനപ്പുറം ശരീരത്തിന്റെയും മനസ്സിന്റെയും വളർച്ചയും പക്വതയുമാണ് ഇസ്ലാം വിവാഹത്തിനു യോഗ്യതയായി നിഷ്കർഷിക്കുന്നത് . ഈ അവസ്ഥയിലെത്തിയവരുടെ പൂർണസമ്മതത്തോടെ  അവരെ വിവാഹം കഴിപ്പിക്കുക എന്നത് രക്ഷിതാക്കളുടെ കടമയുമാണ്‌ . 

സദുദ്ദേശത്തോടെ കൈകൊണ്ട ഒരു തീരുമാനമെങ്കിലും  അതു പൊതു സമൂഹത്തിൽ അവതരിപ്പിക്കുന്നതിൽ അവർക്ക് തെറ്റു പറ്റി എന്നുതന്നെ നമുക്ക് പറയേണ്ടി വരും . കാരണം വിവാദ തീരുമാനത്തിനു നിദാനമായ എല്ലാ  സാഹചര്യങ്ങളും മുസ്ലിം പെണ്‍കുട്ടികളിൽ മാത്രം ഒതുങ്ങി നില്ക്കുന്നവയല്ല  . അത് കൊണ്ടു തന്നെ മറ്റു സമുദായങ്ങളെയും നേതാക്കളെയും കൂടി ഈ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും കൂട്ടായ ഒരു തീരുമാനം കൈകൊള്ളുകയും ചെയ്തിരുന്നു എങ്കിൽ ഈ വാർത്ത ഇത്രമാത്രം വിവാദമാകുമായിരുന്നില്ല എന്നത് അവിതർക്കമാണ് .കാരണം ആധുനിക മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയക്കും ഏറ്റവും പ്രിയങ്കരമായതും  എപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുന്നതും ഇസ്ലാമിനെ അടിക്കാനുള്ള വടി തന്നെയാണല്ലോ .


23 comments:

  1. ആദ്യം തന്നെ ബ്ലോഗിന് എല്ലാ ആശംസകളും നേരുന്നു. വിഷയത്തെ കുറിച്ചുള്ള ചർച്ചകൾ നടക്കട്ടെ.

    സസ്നേഹം...

    ReplyDelete
    Replies
    1. ഹൃദയംഗമമായ നന്ദി ...അക്ബര്‍ സാഹിബ്

      Delete
  2. ഈ വിഷയത്തിൽ അതിരു കടന്ന ചർച്ചകൾ നടക്കുകയുണ്ടായി. ശരിയായ തീരുമാനം എന്തായിരുന്നു എന്നുവരെ പലർക്കും അറിയില്ല, പല മീഡിയകളും പലരീതിയിലാണ്‌ വിഷയത്തെ കൈകാര്യം ചെയ്തത്‌..

    പിന്നെ എല്ലാ മീഡിയകളും ഏതൊരൊപ്‌ ചെറിയ വിഷയത്തേയും ആകാശം പൊളിഞ്ഞു വീഴുന്ന രീതിയിലാണ്‌ അവതരിപ്പിക്കാറ്‌, പ്രത്യേകിച്ച്‌ ചില താൽപര്യമുള്ള വിഷയങ്ങളിൽ....

    ReplyDelete
    Replies
    1. വായനക്കും വിശകലനത്തിനും നന്ദി

      Delete
  3. ഈ വിഷയത്തിൽ അതിരു കടന്ന ചർച്ചകൾ നടക്കുകയുണ്ടായി. ശരിയായ തീരുമാനം എന്തായിരുന്നു എന്നുവരെ പലർക്കും അറിയില്ല, പല മീഡിയകളും പലരീതിയിലാണ്‌ വിഷയത്തെ കൈകാര്യം ചെയ്തത്‌..

    പിന്നെ എല്ലാ മീഡിയകളും ഏതൊരൊപ്‌ ചെറിയ വിഷയത്തേയും ആകാശം പൊളിഞ്ഞു വീഴുന്ന രീതിയിലാണ്‌ അവതരിപ്പിക്കാറ്‌, പ്രത്യേകിച്ച്‌ ചില താൽപര്യമുള്ള വിഷയങ്ങളിൽ....

    ReplyDelete
  4. ഉഭയകക്ഷി സമ്മത പ്രകാരം ഇളം പ്രായത്തില്‍ത്തന്നെ വഴിവിട്ട ജീവിച്ചാല്‍ അത് കുറ്റകൃത്യം അല്ല എന്നും പ്രായ പൂര്‍ത്തിയായവര്‍ നിയമ പ്രകാരമല്ലാതെ ലൈയ്ഗീക ബന്ധം സ്ഥാപിച്ചാല്‍ തന്നെ അവര്‍ ഭാര്യ ഭര്‍ത്താക്കന്മാരായി പരിഗണിക്കപ്പെടും എന്നുമുള്ള വിചിത്രമായ വിധികള്‍ നമ്മുടെ ഈ നാട്ടില്‍ നിലനില്‍ക്കുന്നു . ഇതിലെ അധാര്‍മികകത ആര്‍ക്കും ഇവിടെ വിഷയമേയല്ല . ഇതൊരുമാതിരി സാമുദായിക ദ്രുവീകരണ പ്രവര്‍ത്തനം ബോധപൂര്‍വ്വം ചിലര്‍ അജണ്ടയാക്കിയതാണ് എന്നാണ് ഈ വിവാദം ശ്രദ്ധിച്ചാല്‍ മനസ്സിലാവുക .

    ReplyDelete
  5. Good. First of all our religious leadership meed to aware what is the ground really of this matter. And there is survey published today saying that 99 percent of college goings are against the early marriage. So the religous fraternity need to attend issue according to their wish.

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. <<>>> തിരിയുന്നവര്‍ക്ക് ഇത്ര മതി. അല്ലാത്തവര്‍ നട്ടം തിരിഞ്ഞു കൊണ്ടേയിരിക്കും.

    ReplyDelete
  8. And we cannot make a consensus due to our religious leaders autocracy and difference in all aspects of communities advancement, choices is the survey only. I am sure there would have some disagreement but then tell me what is the alternative. Unfortunately in our society if you noticed carefully, nobody is care about what the religious fraternity says and their doing just opposite it. Think about the reason, it is just because of lack of vision and how to lead the community towards value added and responsible citizens and god fearing individuals. It really need a road map what to achieve and not. And a readyness to inclusive all section of the community regardless of what difference they stand. Above all they have to care most is how our youth can withstand the challenges they face ahead of a 25 years, that real concern is not addressing our religious and political leadership. As an officer in the educational field past I have noticed it. As I am suggest that we can make a core group which includes religious, educational, political ,social
    , economical and technocrats. They can suggest some goals which our communities youth can make possible. Regardless of that.our brilliant youth doing some inroads in this way. We have to congratulate them. Main power behind this achievement is educated parents and the overseas manpower whom noticed and experienced the difficulties of.lack of modern education. Now in our community all individuals are doing what they have feel good. No proper planning.

    ReplyDelete
  9. Mr. Niyas I am sorry to fulfill my previous promise to post on the blog. That is due to some time limit which we face while staying in dubai and abudhabi. Now we are back. Congratulations. Keep it up. All the best wishes. I will do my best to wite in malayam but there is some problems. I do not know how to solve it. If you can help it is appreciated.

    ReplyDelete
  10. നല്ല വിശകലനം. പൊതു സമൂഹത്തില്‍ അവതരിപ്പിക്കുന്നതില്‍ തെറ്റു പറ്റിയെന്നു പറയാന്‍ മാത്രം വകുപ്പില്ല, ഓരോ മാധ്യമങ്ങളും അവര്‍ക്കിഷ്ടമുള്ള പോലെ കൈകാര്യം ചെയ്തു. കാള പെറ്റോ എന്ന് നോക്കാതെ കയറെടുക്കുന്ന ബൂലോക സദാചാര പോരാളികള്‍ സമുദായ നേതൃത്വങ്ങളെ കുതിര കയറുന്നതു കാണുമ്പോഴാണ് സഹതാപം.

    ReplyDelete
    Replies
    1. പതിനെട്ടിനു മുന്ബ്‌ നിര്‍ബന്ധമായി വിവാഹം നടത്തേണ്ടി വരുന്ന സാഹചര്യം മുസ്ലിം ഇതര പെണ്‍കുട്ടികളെയും ബാധിക്കാവുന്ന ഒരു കാര്യമായതുകൊണ്ട് മറ്റു സമുദായങ്ങളെ കൂടി വിഷയത്തിന്റെ ഗൌരവം ബോധ്യപ്പെടുത്തി എല്ലാവരും ഒറ്റക്കെട്ടായി ഈ നിര്‍ദേശം മുന്നോട്ട് വെച്ചിരുന്നു എങ്കില്‍ ഇതൊരു വിവാദമേ ആകില്ലായിരുന്നു .

      Delete
  11. എന്നോട് വിരോധം തോന്നില്ല എങ്കിൽ ചില കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു. ദയവായി തർക്കിക്കാനാനു എന്നു തോന്നരുത്.

    1 - പതിനെട്ടിന് മുമ്പ് വിവാഹം നടത്തേണ്ടി വരുന്ന ചില പ്രത്യേക സാഹചര്യം............എന്ന ഒരു കാരണം ആണ് പ്രധാനമായും ഉന്നയിക്കുന്നത്. എന്നാൽ ഇത് മുസ്ലിം സമുദായത്തിന്റെ മാത്രം പ്രശ്നം അല്ല. ഇതര മതക്കാരിലും ഇതേ അവസ്ഥ ഉണ്ട്. അത് കൊണ്ട് തന്നെ മുസ്ലിം സമുദായത്തിന്റെ മാത്രം പ്രശ്നമായി ഇതിനേ ഉയർത്തിക്കാണിക്കുന്നതിനേക്കാൾ ഒരു പൊതു പ്രശ്നം ആയി ഇത് ഉന്നയിക്കാമായിരുന്നു..

    2 - അത്തരം ഒരു ഇളവു കാലപരിധി ഇല്ലാതെ അനുവദിച്ചാൽ തീർച്ചയായും അതിനെ ദുരുപയോഗം ചെയ്തു പെണ്‍കുട്ടികളുടെ വിവാഹ പ്രായം സ്വാഭാവികമായും പഴയ കാലത്തെ പോലെ എട്ടാം ക്ലാസിലും അതിനു താഴെയും ഒക്കെ തന്നെ നടന്നു കൊണ്ടിരിക്കും എന്നതിന് ഒരു സംശയവും ഇല്ല..

    3..അങ്ങിനെ വന്നാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുക മുസ്ലിം പെണ്‍കുട്ടികളെ തന്നെയായിരിക്കും..മറ്റു മതക്കാർ അവരുടെ കുട്ടികളെ പഠിപ്പി ക്കുകയും വിദ്യാഭ്യാസ രംഗത്ത് നമ്മുടെ മക്കൾ ശതമാനത്തിൽ വളരെ പിറകിലോട്ടു പോകുകയും ചെയ്യും..

    4..ഒരു സമുദായത്തിന്റെ അല്ലെങ്കിൽ ഒരു പ്രദേശത്തിലെ പെണ്‍കുട്ടികളുടെ സാധാരണ വിവാഹ പ്രായം കണക്കാക്കുന്നത് ആ നാട്ടിൽ സാധാരണ നടക്കുന്ന ഒരു നടപ്പ് പ്രായം ആണ്..അങ്ങിനെ വരുമ്പോൾ ഭൂരിഭാഗം കുട്ടികളുടെയും കല്ല്യാണം പതിനഞ്ചിനോ പതിനാറിനോ ഒക്കെ നടന്നാൽ പിന്നെ ആ നാട്ടിലെ ഇത്തിരി പ്രായം കഴിഞ്ഞു പോയ കുട്ടിക്ക് വിവാഹം തരപ്പെടാൻ പലപ്പോഴും പ്രയാസപ്പെടാറുണ്ട്‌..,

    5 - ഇക്കാരണത്താൽ തന്നെ നന്നായി പഠിക്കുന്ന കുട്ടികളുടെ പോലും വിവാഹം പെട്ടെന്ന് നടത്താൻ മാതാപിതാക്കൾ നിർബന്ധിതരാകുന്നു.

    6 - ഇതൊക്കെ കണക്കിലെടുമ്പോൾ ഈ പ്രത്യേക സാഹചര്യം എന്നത് തീർത്തും ബാലിശമായ ഒരു വാദം മാത്രമാണ്. ഇസ്ലാമിക ദൃഷ്ട്യ പതിനെട്ടു വരെ കാത്തിരിക്കുന്നതിൽ പ്രശ്നം ഇല്ല എന്നതിനാൽ മുസ്ലിം സമുദായത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പരമായ ഉന്നമനം പോലുള്ള മറ്റു ഒരുപാട് ഗുണങ്ങൾ ഉള്ള ഈ നിയമത്തെ തിരുത്തണം എന്ന് പറയുന്നതിനോട് യോജിപ്പില്ല..

    7 ഇതിനു മുമ്പ് കഴിഞ്ഞു പോയ കല്യാണങ്ങൾക്ക് മാത്രം ഇളവു നൽകുക എന്നാണു പറയുന്നതെങ്കിൽ അതിൽ തീര്ച്ചയായും ന്യായം ഉണ്ട്.

    8 - അത്തരം വിവാഹങ്ങളെ കേസുകളിൽ നിന്നും മറ്റും ഒഴിവാക്കി തരണം എന്ന് പറയാണെങ്കിൽ അതിനെ സപ്പോര്ട്ട് ചെയ്യുകയും ചെയ്യുന്നു..ഇതാണ് ഈ വിഷയത്തിൽ ഉള്ള എന്റെ നിലപാട്..

    മുസ്ലിം സമുദായത്തെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നയിക്കുകയും അന്തവിശ്വാസങ്ങളുടെ തടവറയിൽ നിന്നും വലിയൊരു വിഭാഗത്തെ മോചിപ്പിക്കുകയും ചെയ്ത, പെണ്‍കുട്ടികൾക്ക് എഴുത്ത് പരീക്ഷ വേണ്ടെന്നും സ്കൂൾ വിദ്യാഭാസം പാടില്ലെന്നും പറഞ്ഞ പൌരോഹിത്യത്തോട് ആശയ യുദ്ധം ചെയ്തു അവർക്ക് വിദ്യാഭാസ അവകാശം സ്ഥാപിച്ചു കൊടുത്ത, സ്ത്രീകളെ ജാറങ്ങളിലേക്കും മറ്റും ആട്ടി തെളിച്ചപ്പോൾ അവരെ പ്രാർതനക്കു പള്ളിയിലേക്ക് നയിച്ച നവോത്ഥാന പ്രസ്ഥാനം ഇത്തരം കാര്യങ്ങളിൽ അൽപം കൂടെ വിശാലമായി ചിന്തിക്കാൻ തയാറാവണം എന്നത് എന്റെ ഒരു ആഗ്രഹം മാത്രമാണ്..

    ReplyDelete
    Replies
    1. താങ്കളുടെ ആദ്യ പോയന്റിനെ ഞാന്‍ അനുകൂലിക്കുന്നു . തുടര്‍ന്ന് , ഇതു ദുരുപയോഗം ചെയ്യപ്പെടും എന്നു തുടങ്ങിയിട്ടുള്ള വാദങ്ങള്‍ പ്രസക്തമല്ല . കാരണം ,ഇക്കാലത്ത്‌ പതിനെട്ടു വയസ്സില്‍ താഴെയുള്ള വിവാഹങ്ങള്‍ മൊത്തത്തിലും മുസ്ലിം സമുദായത്തിലും വളരെ കുറവാണെന്ന് എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യമാണ് . എങ്ങിനെയാണ് മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ ഒരു മാറ്റം കൈവന്നത് ? അത് നിയമത്തെ പേടിച്ചതു കൊണ്ടാണെന്ന് ഞാന്‍ കരുതുന്നില്ല . മുസ്ലിം സമുദായത്തില്‍ ഉണ്ടായിട്ടുള്ള വിദ്യാഭ്യാസ പരമായ ഉന്നമനം അതൊന്നു കൊണ്ട് മാത്രമാണ് ഈ മാറ്റങ്ങള്‍ നമുക്ക്‌ കാണാന്‍ കഴിയുന്നത് . വീണ്ടും ഈ ആധുനിക കാലത്ത്‌ പതിനാറു വയസു അനുവദനീയമായാലും ഇന്നത്തെ യുവ തലമുറയുടെ ഒരു നല്ല പങ്കും ആ പ്രായത്തിലുള്ള വിവാഹത്തിനു സമ്മതിക്കുകയില്ല എന്നതും നാം കൂട്ടി വായിക്കണം . എന്നാല്‍ ആര്‍ക്കെങ്കിലും പതിനെട്ടിനു മുന്ബ്‌ വിവാഹം കഴിക്കേണ്ട ഒരു നിര്‍ബന്ധ സാഹചര്യമുണ്ടായാല്‍ ഇസ്ലാമികമായി അതൊരു തെറ്റല്ലാത്തതിനാല്‍ അതിനു നിയമ പ്രാബല്യം കിട്ടുമോ എന്നു ഹര്‍ജി നല്‍കുന്നത് എങ്ങിനെയാണ് ഒരു വലിയ അപരാധമാകുന്നത് ?

      Delete
    2. എന്നാല്‍ ആര്‍ക്കെങ്കിലും പതിനെട്ടിനു മുന്ബ്‌ വിവാഹം കഴിക്കേണ്ട ഒരു നിര്‍ബന്ധ സാഹചര്യമുണ്ടായാല്‍ ഇസ്ലാമികമായി അതൊരു തെറ്റല്ലാത്തതിനാല്‍ അതിനു നിയമ പ്രാബല്യം കിട്ടുമോ എന്നു ഹര്‍ജി നല്‍കുന്നത് എങ്ങിനെയാണ് ഒരു വലിയ അപരാധമാകുന്നത്
      ..
      ..
      തീർച്ചയായും അതൊരു അപരാധമല്ല . പക്ഷെ അങ്ങിനെ ഒരു സാഹചര്യം എന്നാൽ എന്തോക്കെയാകാം എന്നതിനെ സംബന്ധിച്ച് വിശദമായി നമ്മൾ ചർച്ച ചെയ്യേണ്ടതല്ലേ ..? പിന്നെ ഈ പ്രശ്നം മുസ്ലീം സമുദായത്തെ മാത്രം ബാധിക്കുന്ന ഒന്നാണ് എന്ന് പറയാൻ പറ്റില്ല .. പതിനെട്ടിന് മുൻപേ ആര് വിവാഹം ചെയ്യുന്നു എന്ന് നോക്കിയല്ല നിയമം മാറ്റെണ്ടതും പുതുക്കെണ്ടതും ..ഒരു പൊതു നിയമം ഉണ്ടാകുക തന്നെ വേണം .

      ഇത്തരത്തിലുള്ള വിവാഹങ്ങൾ കേരളത്തിനു പുറത്തു കൂടുതലായി തന്നെ നടക്കുന്നുണ്ട് .. അതിൽ ഹിന്ദുക്കളുടെ എണ്ണവും കുറവല്ല . അത് കൊണ്ട് തന്നെ കേരളം എല്ലാം കൊണ്ടും ഈ വക കാര്യങ്ങളിൽ ഏറെക്കുറെ നിയമം പാലിച്ചു കൊണ്ട് തന്നെയാണ് മുന്നോട്ടു പോകുന്നത് എന്ന് പറയാം . ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ കൂടെ പഠിച്ചിരുന്ന മുസ്ലീം പെണ്‍കുട്ടികളെ പോലെ തന്നെ ആ പ്രായത്തിൽ കല്യാണം കഴിഞ്ഞു പോയ ഹിന്ദു പെണ്‍കുട്ടികളും ഉണ്ടായിരുന്നു . പക്ഷെ കഴിഞ്ഞ കുറെ കാലങ്ങളായി ഈ സ്ഥിതിയിൽ വളരെ മെച്ചം ഉണ്ടായിട്ടുണ്ട് . മിനിമം ഡിഗ്രീ വരെ പഠിക്കാത്ത ഒരു പെണ്‍കുട്ടി പോലും ഇന്ന് വിവാഹിതരായി പോകുന്നില്ല .. ഈ ഒരു സ്ഥിതിയിൽ നിന്ന് വീണ്ടും കേരളം പിന്നോട്ട് പോകാനുള്ള ഒരു പ്രോത്സാഹനമായി ഇപ്പോളത്തെ ഈ 16 പ്രായ വിവാദത്തെ പലരും ഉപയോഗിക്കുന്നുണ്ട് . നിർഭാഗ്യ വശാൽ മുസ്ലീം സമുദായത്തിലെ പണ്ഡിതർ തന്നെയാണ് ഈ 16 എന്ന പ്രായ പരിധിയെ പറ്റി പരാമർശിച്ചതും , മറ്റുള്ളവർക്ക് പറഞ്ഞു ചിരിക്കാനുള്ള ഒരു വകുപ്പ് ഉണ്ടാക്കി കൊടുത്തതും . ലീഗ് അടക്കമുള്ള പാർട്ടികളും സംഘടനകളും ഈ പ്രശ്നത്തിൽ അഭിപ്രായം പറയാതെ സ്കൂട്ട് ആയി കളിച്ചപ്പോൾ ഈ വിഷയത്തിൽ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു പ്രതികരണം നൽകാൻ ചങ്കൂറ്റം കാണിച്ചത് എം എസ് എഫ് മാത്രമാണ് എന്നാണു എന്റെ ഓർമ .

      Delete
    3. Because M.S.F really aware the ground reality and the grass root level of mind set which our great sisters keep with them. A request to M.S.F leadership that allow to your sisters to speak loudly and openly and not allow others to represent on behalf of them. Anyway i take this opportunity to congratulate mulim youth leage and m.s.f leadership for their far sighted approach in this issue.

      Delete
    4. Because M.S.F really aware the ground reality and the grass root level of mind set which our great sisters keep with them. A request to M.S.F leadership that allow to your sisters to speak loudly and openly and not allow others to represent on behalf of them. Anyway i take this opportunity to congratulate mulim youth leage and m.s.f leadership for their far sighted approach in this issue.

      Delete
  12. ഇന്ത്യയെ പോലുള്ള ഒരു വലിയ ജനാധിപത്യ രാജ്യത്തിൽ സാമൂഹിക മാനധണ്ഡങ്ങളെ മുൻ നിർത്തി വിവാഹം എന്നത് വളരെ വ്യക്തമായി രേഖപ്പെടുത്തിയ ഒരു നിയമമാണ്, അതിന്ന് സ്ത്രീക്ക 18ഉം പുരുഷന്21ഉം ആയാൽ എല്ലാ ഇന്ത്യക്കാർക്കും, അവരുടെ മതം, ജാതി, ബന്ധുമിത്രാതികളുടെ അനുവാദം തുടങ്ങിയ യാതൊരു വിധ നിയന്ത്രങ്ങളുമില്ലാതെ, പൂർണ്ണമായും സർക്കാർ സംവിധാനത്തിലൂടെ വിവാഹം കഴിക്കുന്നതിനായി 1954 ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമമാണ് സ്പെഷൽ മാരേജ് ആക്റ്റ് 1954, ഇത് പ്രകാരം വളരെ ലളിതമായി ആർക്കും ആരേയും വിവാഹം കഴിക്കാം, ഇന്ന് രാഷ്ട്രീയ ചർച്ചകൾക്ക് വഴിമാറിയ വിവാഹ പ്രായവും അതിനോട് അനുഭന്ദിച്ച ചില മത വാദങ്ങളും വെറും പൊള്ളയായ വാക്കുകൾ മാത്രമയേ തോന്നുന്നൊള്ളൂ,

    ഒരോ മതത്തിലും തങ്ങളുടെ ജനതയുടെ ഉന്നതിക് അനുസൃതമായി വളരെ വ്യക്തമായ നിയമങ്ങളുണ്ട്, അവയിലൊന്നും തന്നെ ശൈശവ വിവാഹത്തെ പ്രൊത്സാഹിപ്പിക്കുന്നതായി എവിടേയും കണാൻ ഇടയായിട്ടില്ല,എല്ലായിടത്തും പറയുന്നത് പ്രായ പൂർത്തിയായിരിക്കണം എന്നാണ്, അതിന്നും വ്യക്തമായ കാര്യങ്ങളും കാരണങ്ങളും നൽക്കുന്നുണ്ട്, പിന്നെ ആർക്കാണീ ചർച്ചകൾ, ആര് കുറ്റക്കാർ?
    ഇതെല്ലാം രാഷ്ടീയ പിടിമുറക്കങ്ങളക്കായി ആരാഷ്ടീയ വാധമുഖങ്ങൾ സമൂഹത്തിന്റെ ചില കോണുകളെ ഇളക്കി വോട്ട് ബാങ്കിന്റെ സ്വാദീനം നേടാൻ കാണിക്കുന്ന നാടകിയതകളായിട്ടേ കാണാവൂ, അവിടെ ഈ ചാനലുകൾ പ്രചരിപ്പിക്കുന്ന തെറ്റായ നയങ്ങൾ വരും കാലങ്ങൾ കലാപങ്ങൾക്ക് വരേ വഴിയൊരുക്കുമെന്നത് മനസ്സിലാക്കുകയെങ്കിലും ചെയ്യുന്നത് നന്നായിരിക്കും,

    ReplyDelete
  13. A big salutes to the survey conducted by the M.E.S.
    Muslim girls turn down under 18 marriage proposal. Reported by the times of India news paper.
    Above 99% of the respondents are opposed to under 18 marriages. Only 37 out of 4040 Muslim girls supported lowering the age of marriage. The survey was conducted at M.E.S medical College, M.E.S dental college, M.E.S Engineering college, M.E.S college of architecture, M.E.S college of business and M.E.S higher secondary schools in Malappuram district.

    This is the fact and the reason to put a serious opposition against the autocracy and male dominated authoritarian religious leaders due to all respect. The ground reality is that why our respected religious fraternity acting against their well being. Really as a developed community we have to share the women's flock opinions for decision making. That's all for now.
    ,

    ReplyDelete
  14. And it is not against the fundamental of Islamic personal law. If anybody does against the prevailing law then the consequences have to encounter. The very religious authority doesn't have any right to engage with them. If it happens then the credibility will be questionable, that is what happening now. Now they have to very cautious before taking any decisions that effect the society.

    ReplyDelete
  15. To add in this matter another interesting survey has published today's Time of India. The Times of India - IPSOS survey shows that 84% Muslim women are totally against under 18 marriage. The majority of respondents in the survey consider it nothing less than sacrilegious to insist, as the clergy and a conservative minority within the community do, that attaining puberty is the main criterion for a girl's marriage. They also inextricably link the extent of a girl's education, job prospects and financial independence with a meaningful married life.

    As many as 83% of the respondents oppose the proposition that attaining puberty makes a girl ready for marriage, with a gender-based break up showing that 84% women and 81% men are against it. Significantly, the mixed gender percentage which oppose underage marriage is around 90% in Muslim majority Malappuram. It is an amazing factor, thus the respected religious leadership has to aware the grass root reality of our societies aspirations and dreams. Good luck the medias are the sixth sens really.

    ReplyDelete